Maaya Nagarame

2015
Lyrics
Language: English

Maayaanagarame....manal kadalinazhake...
Vidhiyin kaanaachuzhiyil
Chudalappaattin thudiyil....
Pralayam nurayum kaliyaattam...aa....aa....aa....
Marayukayo....marukarakalakale
Dooram thedi paayum kaattum...
Maayaanagarame....manal kadalinazhake...

Annu nammal urangiyilla...
Vidarnnullil chuvannallo ulsava yaamam
Illurakkukayilla raathrikal ushnapaksha kaalam
Aarudachuvalicherinjee daarumohana roopam
Vidhiyin kaanaachuzhiyil...
Chudalappaattin thudiyil....
Pralayam nurayum kaliyaattam...aa....aa....aa....
Marayukayo....marukarakalakale
Dooram thedi paayum kaattum...
Maayaanagarame....manal kadalinazhake...

Orthu nammal...marannu kaalam...
Iruthillee kaikalaaloru poovithal polum
Veendumenthineduthu thanneethaayudhangal neeyum
Konnu thinnukayennu choondi
Theru neengukayaano...
Theru neengukayaano......

Maayaanagarame....manal kadalinazhake...
Vidhiyin kaanaachuzhiyil...
Chudalappaattin thudiyil....
Pralayam nurayum kaliyaattam...aa....aa....aa....
Marayukayo....marukarakalakale
Dooram thedi paayum kaattum...
Language: Malayalam

മായാനഗരമേ...മണൽക്കടലിനഴകേ...
വിധിയിൻ കാണാച്ചുഴിയിൽ
ചുടലപ്പാട്ടിൻ തുടിയിൽ
പ്രളയം നുരയും കളിയാട്ടം...ആ...ആ...ആ...
മറയുകയോ...മറുകരകളകലെ
ദൂരം തേടി പായും കാറ്റും....
മായാനഗരമേ...മണൽക്കടലിനഴകേ...

അന്നു നമ്മൾ ഉറങ്ങിയില്ല....
വിടർന്നുള്ളിൽ ചുവന്നല്ലോ ഉത്സവയാമം
ഇല്ലുറക്കുകയില്ല രാത്രികൾ ഉഷ്ണപക്ഷക്കാലം
ആരുടച്ചുവലിച്ചെറിഞ്ഞീ ദാരുമോഹന രൂപം
വിധിയിൻ കാണാച്ചുഴിയിൽ
ചുടലപ്പാട്ടിൻ തുടിയിൽ
പ്രളയം നുരയും കളിയാട്ടം...ആ...ആ...ആ...
മറയുകയോ...മറുകരകളകലെ
ദൂരം തേടി പായും കാറ്റും...
മായാനഗരമേ...മണൽക്കടലിനഴകേ....

ഓർത്തു നമ്മൾ...മറന്നു കാലം...
ഇറുത്തില്ലീ കൈകളാലൊരു പൂവിതൾ പോലും
വീണ്ടുമെന്തിനെടുത്തു തന്നീതായുധങ്ങൾ നീയും
കൊന്നു തിന്നുകയെന്നു ചൂണ്ടി
തേരു നീങ്ങുകയാണോ...
തേരു നീങ്ങുകയാണോ.....

മായാനഗരമേ...മണൽക്കടലിനഴകേ....
വിധിയിൻ കാണാച്ചുഴിയിൽ
ചുടലപ്പാട്ടിൻ തുടിയിൽ
പ്രളയം നുരയും കളിയാട്ടം...ആ...ആ...ആ...
മറയുകയോ...മറുകരകളകലെ
ദൂരം തേടി പായും കാറ്റും...
Movie/Album name: Kanal
Artists