പായും ലോകത്തില്‍ തീരാ മോഹങ്ങള്‍ തേടിപ്പോകുന്നു നാം വിണ്ണില്‍ നിന്നെന്നും മായാ സ്വപ്‌നങ്ങള്‍ നമ്മെ തേടുന്നുവോ തഴുകും തിരമാലകളോ നമ്മെ തേടും തോരാത്തൊരു പൊന്‍ മഴയില്‍ ഞങ്ങള്‍ നനയും ദൂരങ്ങള്‍ പോകുമ്പോള്‍ നമ്മള്‍ കാണും വേദനകള്‍ തേന്മലരായ് ദൂരെ മറയും (പായും )
വിധിയാലെ ദൈവം തന്നതാണോ തെമ്മാടിമാരെന്‍ ഭാഗ്യമാണോ മികവുറ്റ ജീവിതം ജീവിക്കുമ്പോള്‍ മായില്ലോരിക്കലും മുന്‍പുകാലം ഈ ഭൂമിയില്‍ ഇനി സ്വര്‍ഗ്ഗമായ് ഇനി ഞങ്ങളും പുതു താരമായ് നവരാവിന്‍ താരങ്ങള്‍ കനലാട്ടമായ് കരയോട്ടമായ് കര കാണുവാന്‍ കൊതിയേറെയായ് മായപ്രാവുകള്‍ മണ്ണില്‍ പാറിപ്പാറുന്നു (പായും )
കണ്ണിന്നു കുളിരാം മായാലോകം ഞങ്ങള്‍ക്ക് തണലായ് നീലാകാശം കാറ്റ് പോല്‍ കാലം പോയ് മറഞ്ഞു പോരാത്ത കഥയോ നാടറിഞ്ഞു പല കാഴ്ചയും പല കോലവും പകരുന്നൊരീ ഉന്മാദവും പകല്‍ പൂരം കാണുവാന്‍ കൂടെ പോരൂ കൂട്ടരേ പുതു ജീവിതം ഇനി ഞങ്ങളില്‍ തിരയാതെ വന്നൊരു ഭാഗ്യമോ വിട പറയും കാറ്റുമായ് കൈ കോര്‍ക്കും നാളുകള്‍ വോ ...വോ ...വോ ... (പായും )