സദാചാരം സദാചാരം സദാചാരം സമുദായമെറിയുന്ന കരിനാണയം മനസ്സാക്ഷിയേപ്പോലും വിലപേശി വില്‍ക്കുന്ന മനുഷ്യന്റെ സംസ്കാര നിഴല്‍ നാടകം
പുഴുകുത്തി പരുക്കേറ്റ നിര്‍മ്മാല്യങ്ങള്‍ താനേ തകരുന്ന കണ്ണാടി പ്രതിബിംബങ്ങള്‍ ഈ രാത്രിയില്‍ വിടരുന്ന രതിഗന്ധികള്‍ ഒരു പിടി ചോറിനായ് ഉടയാട ഉരിയുമ്പോള്‍ എറിയൂ വലിച്ചെറിയൂ നിന്നെ വലവീശിപ്പിടിയ്ക്കുന്ന നീരാളികള്‍
അരമന മണികോവിലില്‍ അഭിഷേകങ്ങള്‍ പുത്തന്‍ തുറമുഖം തിരയുന്ന കടല്‍ക്കാക്കകള്‍ ഈ കാമന്റെ അതിരാത്ര ഹോമാഗ്നികള്‍ ഇരുവരും ചെയ്യുന്ന പിഴകള്‍ക്കു ദണ്ഡനം ഒരുവള്‍ ക്കു നല്‍കുന്ന സിദ്ധാന്തമേ എടുക്കൂ പുറത്തെടുക്കൂ നിന്റെ പകല്‍മാന്യ പ്രഹസന മുഖംമൂടികള്‍