Neeyentethalle ente swanthamalle alle
Ponnalle neeyinnente maathramalle alle
Ennittenthininiyum paribhavamullil
Kochu kochu kurumpin mullu vecha munakal
Athil arorumariyaatha rasamillayo
(neeyentethalle..)
Kaliveedu meyunna pon peeliyo
Kathirolakkattinte thalolamo
Kalivaakkil nirayunna kankonile
Kanneerin nanavulla punchiriyo
Eeyenkaantha raavin nilaavo
Ninakkethaanu priyamente azhake
Parayoo parayoo parayoo
(neeyentethalle..)
Niranaazhi manassinte nairmalyamo
Priya santhwanathinte romanchamo
Aliyum nilavile ashelshamo
Mizhiyodu mizhi cherum unmadaamo
Ozhivillatheyaakunna mazhayo
Ninakkethaanu priyamente azhake
Parayoo parayoo parayoo
(neeyentethalle..)
ഓഹോ ഉം..ഓഹോ..ആ...
നീയെന്റേതല്ലേ എന്റെ സ്വന്തമല്ലേ അല്ലേ
പൊന്നല്ലേ നീയിന്നെന്റെ മാത്രമല്ലേ അല്ലേ
എന്നിട്ടെന്തിനിനിയും പരിഭവമുള്ളിൽ
കൊച്ചു കൊച്ചു കുറുമ്പിൻ മുള്ളു വെച്ച മുനകൾ
അതിലാരോരുമറിയാത്ത രസമില്ലയോ
(നീയെന്റേതല്ലേ...)
കളിവീടു മേയുന്ന പൊൻ പീലിയോ
കതിരോല കാറ്റിന്റെ താലോലമോ
കളിവാക്കിൽ നിറയുന്ന കൺകോണിലെ
കണ്ണീരിൻ നനവുള്ള പുഞ്ചിരിയോ
ഈയേകാന്ത രാവിൻ നിലാവോ
നിനക്കേതാണു പ്രിയമെന്റെ അഴകേ
പറയൂ പറയൂ പറയൂ
(നീയെന്റേതല്ലേ...)
നിറനാഴി മനസ്സിന്റെ നൈർമല്യമോ
പ്രിയ സാന്ത്വനത്തിന്റെ രോമാഞ്ചമോ
അലിയും നിലാവിലെ ആശ്ലേഷമോ
മിഴിയോടു മിഴി ചേരും ഉന്മാദമോ
ഒഴിവില്ലാതെയാകുന്ന മഴയോ
നിനക്കേതാണ് പ്രിയമെന്റെ അഴകേ
പറയൂ പറയൂ പറയൂ
(നീയെന്റേതല്ലേ...)
Movie/Album name: Penpattanam
Artists