മയിലമ്മ നൃത്തം ചെയ്യും കാട്ടിലെ കള്ളക്കുറുക്കൻ്റെ കഥ കേട്ടുറങ്ങു നീ മയിലമ്മ നൃത്തം ചെയ്യും കാട്ടിലെ കള്ളക്കുറുക്കൻ്റെ കഥ കേട്ടുറങ്ങു നീ ചിത്രശലഭങ്ങൾ നൃത്തം വെയ്ക്കും മേട്ടിൽ കൊഞ്ചിയാടി നടക്കെൻ്റെ പൈതലേ രാരീരോ ..രാരാരോ .. രാരീരോ ..വാവേ വാവാവോ
പിച്ചാ പിച്ച വെയ്ക്കുന്ന പ്രായം നിന്നിളംകാലിൽ പാദസരം ചാർത്താം പിച്ചാ പിച്ച വെയ്ക്കുന്ന പ്രായം നിന്നിളംകാലിൽ പാദസരം ചാർത്താം നീയോടിയോടി നടക്കുന്ന കാലം എൻ പട്ടുടുപ്പിൻ ഊഞ്ഞാലയും കെട്ടാം രാരീരോ ..രാരാരോ .. രാരീരോ ..വാവേ വാവാവോ വാവേ വാവാവോ വാവേ വാവാവോ