Oru Nokku Kaanuvaan

2016
Lyrics
Language: English

Orunokku kaanuvaan vannu...pinne
Onnum parayaathe poymaranju...(2)
Virahamaay ozhukunnu pranayam...nenchil
Oru nullu novaay alinju...
En hridayam vithumpi ninnu....
Orunokku kaanuvaan vannu...pinne
Onnum parayaathe poymaranju...

Mazhayaay manjaay snehakkuliraay thanalaay
Nira mizhiyaay nanavaay hridayam paadee...
Ithalaay viriyaan snehathunayaay anayaan
Karalil pulkaan nukaraan varumo veendum...
Tharumo...chekkeraanoru koodu...
Piriyaakkili paadum karalkkoodu...
Mazhayaay manjaay snehakkuliraay thanalaay
Nira mizhiyaay nanavaay hridayam paadee...

Oonjaalukettum raagaardramaay
Thaalolamaadum vilolamaay....(2)
Idanenchilaliyum pranaya padmam
Kaanaathathenthe sakhee....
Onnum parayaathathenthe sakhee....
Mazhayaay manjaay snehakkuliraay thanalaay
Nira mizhiyaay nanavaay hridayam paadee...

Priyamullathellaam pakarnnu nalkaam
Piriyaathe piriyaathe ennum...(2)
Oru thoonilaavin thoovalaay
Aliyunnu nenchile sneham....
Mridu saandramaam praana gandham...
(mazhayaay manjaay....)
Language: Malayalam

ഒരുനോക്കു കാണുവാൻ വന്നു...പിന്നെ
ഒന്നും പറയാതെ പോയ്മറഞ്ഞു...(2)
വിരഹമായ് ഒഴുകുന്നു പ്രണയം...നെഞ്ചിൽ
ഒരു നുള്ളു നോവായ്‌ അലിഞ്ഞു...
എൻ ഹൃദയം വിതുമ്പി നിന്നു....
ഒരുനോക്കു കാണുവാൻ വന്നു...പിന്നെ
ഒന്നും പറയാതെ പോയ്മറഞ്ഞു...

മഴയായ് മഞ്ഞായ്‌ സ്നേഹക്കുളിരായ് തണലായ്‌
നിറമിഴിയായ് നനവായ് ഹൃദയം പാടീ...
ഇതളായ് വിരിയാൻ സ്നേഹത്തുണയായ് അണയാൻ
കരളിൽ പുൽകാൻ നുകരാൻ വരുമോ വീണ്ടും...
തരുമോ...ചേക്കേറാനൊരു കൂടു്...
പിരിയാക്കിളി പാടും കരൾ‌ക്കൂടു്...
മഴയായ് മഞ്ഞായ്‌ സ്നേഹക്കുളിരായ് തണലായ്‌
നിറമിഴിയായ് നനവായ് ഹൃദയം പാടീ...

ഊഞ്ഞാലുകെട്ടും രാഗാർദ്രമായ്
താലോലമാടും വിലോലമായ്....(2)
ഇടനെഞ്ചിലലിയും പ്രണയപത്മം
കാണാത്തതെന്തേ സഖീ....
ഒന്നും പറയാത്തതെന്തേ സഖീ....
മഴയായ് മഞ്ഞായ്‌ സ്നേഹക്കുളിരായ് തണലായ്‌
നിറമിഴിയായ് നനവായ് ഹൃദയം പാടീ...

പ്രിയമുള്ളതെല്ലാം പകർന്നു നൽകാം
പിരിയാതെ പിരിയാതെ എന്നും...(2)
ഒരു തൂനിലാവിൻ തൂവലായ്
അലിയുന്നു നെഞ്ചിലെ സ്‌നേഹം....
മൃദുസാന്ദ്രമാം പ്രാണഗന്ധം...
(മഴയായ് മഞ്ഞായ്‌....)
Movie/Album name: Poy Maranju Parayaathe [Amazon Turning Point]
Artists