Ormachottil Nagaram Kanchimmunnunde

2024
Lyrics
Language: Malayalam

ഓർമ്മച്ചോട്ടിൽ നഗരം കൺ ചിമ്മുന്നുണ്ടേ
ഓരോ കോണിൽ കഥകൾ കൈ നീട്ടുന്നുണ്ടേ
രാവാകെ പകലാകെ കനവാഴം തേടാൻ പോയീലേ?
നീളുന്നീ തെരുവാകെ നിറവർണ്ണം കൊണ്ടേ മൂടീലേ?

അനുരാഗമീണം മൂളി അഴകാർന്ന് നേരം നീങ്ങി
മഴവില്ലിൻ മായത്തീരത്തായ്
ഒരു കുഞ്ഞു കൊഞ്ചൽ കൂടി വരവായ് വാതിൽ നീക്കി
നിറവാർന്ന് നെഞ്ചം ചാഞ്ചാടി
ഒന്നാകെ ഏതോ കാറ്റിൻ വിരലൊന്നു കൊള്ളും നേരം
അണയുന്ന നാളം പോലെന്തേ?
ചിരി മാഞ്ഞു പോയി താനേ അകലങ്ങളേറി തമ്മിൽ
പതിവായ് നീറും മൗനം

ഓർമ്മച്ചോട്ടിൽ നഗരം കൺ ചിമ്മുന്നെന്തേ
ഓരോ കോണിൽ കഥകൾ കൈ നീട്ടുന്നെന്തേ
ആരാരോ വിടയോതി പിരിയുന്നു കണ്ണിൽ നോക്കാതെ
കണ്ണീരിൻ കരിമേഘം മനവാനിൽ വിങ്ങിപ്പെയ്യാതെ
Movie/Album name: Secret Home
Artists