Vambutta Hamza

1984
Lyrics
Language: Malayalam

വമ്പുറ്റ ഹംസ റളിയല്ലാ ചാടിട്ടമ്പിയസുവദില്‍ മാറടാ
ബള്ളല്‍ നബി മഹ് മൂദര്‍ ഹൌളീന്ന് വെള്ളം കുടിക്കുന്നോനാരടാ ...

അമ്പര്‍ ഷഫീഉല്ല കാവല്‍ വെച്ചുള്ള സമ്പാരമില്‍ വന്ന് ചേര്ടാ
ഖൈറുല്‍ ബറാം നബിയാര്‍ കുളത്തീന്ന് ധൈരിയമുണ്ടെങ്കില്‍ കോരടാ...

വമ്പന്‍മാര്ണ്ടെങ്കില്‍ ഞാനൊന്നു കാണട്ടെ
ബന്ന് വിലക്കോടെ ബെള്ളം കുടിച്ചാട്ടെ
തുമ്പിക്ക് മാമദം പൊട്ടിയുളമട്ടെ
ഊറിയ വാക്കിനെ കേട്ട് വെളിപ്പെട്ടെ

സംസരിഗ സരിഗ പമഗരി രിംപരിമഗരിഗ
ത ഗും ത ക ധിം ധിം ധിം ധിം ധിം ഗ ണ ചങ്കങ്കുള അങ്കള്‍കളും
താളം തരികിട ജണു തകധിമികളും കൊണ്ടാനേ

(വമ്പുറ്റ ഹംസ........ ധൈരിയമുണ്ടെങ്കില്‍ കോരടാ...)

പെട്ട് ബെളയില്‍ അസുവദും മോളിന്തിട്ട് താനും ഇതാ വരുന്നേ
പേശി ശുജാഅത്തുമുള്ളോരെനക്കുള്ളെ
വാശി മിടുക്കൊത്തോരാരെന്നെ

കട്ടിയുള്ള പലെ വാക്ക്കള്‍ പറഞ്ഞിട്ടധികം പേടിയാവുന്നേ
കണ്ടോ മഹാ ബിലക്കായ് കുടിക്കും ഞാന്‍ ബിണ്ട് കുളത്തോടടുക്കുന്നേ

എത്തീ സുബര്‍ക്കത്തില് സന്തോഷം കൊള്ളുന്നേ
എങ്കള്‍ അസദുള്ള വാറിട്ട് തട്ടുന്നേ
മറ്റൂ പലപല വിദ്യകള്‍ കാട്ടുന്നേ
മാനിതരും ഒറ്റ വാളാലേ വെട്ടുന്നേ

സംസരിഗ സരിഗ പമഗരി രിംപരിമഗരിഗ
ത ഗും ത ക ധിം ധിം ധിം ധിം ധിം ഗ ണ ചങ്കങ്കുള അങ്കള്‍കളും
താളം തരികിട ജണു തകധിമികളും കൊണ്ടാനേ

(വമ്പുറ്റ ഹംസ........ ധൈരിയമുണ്ടെങ്കില്‍ കോരടാ...)
(വമ്പുറ്റ ഹംസ........ ധൈരിയമുണ്ടെങ്കില്‍ കോരടാ...)
Movie/Album name: Rakshassu
Artists