മലർവീഴും വഴികളിലെല്ലാം ഒന്നൊന്നായ് ആടിപ്പാടാം കുളിർകാറ്റിൻ ചുണ്ടിൽ മുത്തീടാം ഓരോരോ കാഴ്ചകൾ കാണാം നന്നായിട്ടാഘോഷിക്കാം ഇനി നമ്മുടെ ജീവിതസൗഭാഗ്യം വണ്ടില്ലേ ക്ക് പൂവിലെല്ലാം കണ്ടില്ലേ ക്ക് വഴിയിലെല്ലാം പൂക്കില്ലേ ക്ക് കൊമ്പിലെല്ലാം പൊന്നിൻ മെയ് മാസം മണമായ് നിറയും ഋതുപോൽ നീയും നിറയും കുളിരായ് എന്നിൽ എന്നും നിറയും മനമിതിലണയും സായൂജ്യം
നുരചിതറും ഹൗളാലും സുരയാൽ പലരും ആവേശം അത് ഉള്ളിന്നുള്ളിൽ ജ്വാലകളാകുന്നു തിരതല്ലും ആവേശം മാനം മുട്ടും ആഹ്ളാദം അത് മനസ്സിനുള്ളിൽ തീയായ് പടരുന്നു പിടി വിട്ടാൽ ഞങ്ങൾ വീഴില്ല അടി തെറ്റാൻ ഞങ്ങൾക്കാവില്ല ബഹുദൂരം അതിവേഗം ഓടിക്കോ (2) പറഞ്ഞു പറഞ്ഞു പിണങ്ങല്ലേ കരഞ്ഞു കലമ്പി പോകല്ലേ നീ വാടാ പോടാ ടടടടാ......
തിരയിളകും ആമോദം മധുവായ് നിറയും ആഘോഷം അതു മനസ്സിനുള്ളിൽ പ്രേമം പൂക്കുന്നു കരയുണരും ആരംഭം നിറമായ് വിടരും വാസന്തം അത് കരളിനുള്ളിൽ രാഗം മൂളുന്നു പണികിട്ടാൻ ഞങ്ങൾ പോകില്ല അടികൊള്ളാൻ ഞങ്ങൾക്കാവില്ല ബഹുദൂരം അതിവേഗം ഓടിക്കോ (2) പറന്നു പറന്നു നടക്കല്ലേ കറങ്ങിത്തിരിഞ്ഞു വീഴല്ലേ നീ വാടാ പോടാ ടാ......
മലർവീഴും വഴികളിലെല്ലാം ഒന്നൊന്നായ് ആടിപ്പാടാം കുളിർകാറ്റിൻ ചുണ്ടിൽ മുത്തീടാം ഓരോരോ കാഴ്ചകൾ കാണാം നന്നായിട്ടാഘോഷിക്കാം ഇനി നമ്മുടെ ജീവിതസൗഭാഗ്യം