Etho nilaa kulir poothingalaayi Oru mooka raathriyil enne thedi vannu nee Aarum tharaa malar poochendumaayi Ente raaga jaalakam melle nee thurakkave Naanam thiri neettum mizhi naalam nin munnil Naalambalamettum shubha deepam pol minni Neduveerppode njan virayaarnneedave Chudu baashpangalaal udal vingeedave Ente manassil amrithu swaram virinjorungi (manja kani)
Oro kinaa kani manju kovilum Oru devageethamaayittenne veenalinju naam Neelum nizhal puthu paathiraavilum Oru shyama veenayaayi swayamettu paadi naam Kaathil kulir vaakkaayi kadhayothi kaliyaaki Kaanaa kadalolam mathiyaavolam neenthi Ithu kannerumaayi novu kunjormayaayi Ila venthoovalil pollum thee venalaayi Ente mizhikal nanayum kanni kanal mazhayaayi (manja kani)
Language: Malayalam
മഞ്ഞക്കണിക്കൊന്നകൊമ്പിലെ മണികൂടെങ്ങു പോയ് കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ മഴപ്പാട്ടെങ്ങു പോയ് ഉള്ളിൽ തുള്ളുമീണവും നെഞ്ചിൽ കൊട്ടും താളവും കണ്ണിൽ പൂക്കും സ്വപ്നവും കന്നി കാറ്റിന്നെങ്ങു പോയ് കണ്ണാടി ചില്ലോലും കാണാത്ത കണ്ണീർപ്പൂവേ
ഏതോ നിലാകുളിർ പൂന്തിങ്കളായ് ഒരു മൂകരാത്രിയിൽ എന്നെ തേടി വന്നു നീ ആരുംതരാമലർ പൂച്ചെണ്ടുമായ് എന്റെ രാഗജാലകം മെല്ലെ നീ തുറക്കവേ നാണം തിരിനീട്ടും മിഴിനാളം നിൻ മുന്നിൽ നാലമ്പലമേറ്റും ശുഭദീപംപോൽ മിന്നി നെടുവീർപ്പോടെ ഞാൻ വിറയാർന്നീടവേ ചുടുബാഷ്പങ്ങളാൽ ഉടൽ വിങ്ങീടവേ എന്റെ മനസ്സിൽ അമൃതു സ്വരം വിരിഞ്ഞൊരുങ്ങി (മഞ്ഞക്കണി....)
ഓരോ കിനാ കണിമഞ്ഞു കോവിലും ഒരു ദേവഗീതമായി പിന്നെ വീണലിഞ്ഞു നാം നീളും നിഴൽ പുതു പാതിരാവിലും ഒരു ശ്യാമവീണയായ് സ്വയമേറ്റു പാടി നാം കാതിൽ കുളിർവാക്കാൽ കഥയോതി കളിയാക്കി കാണാകടലോളം മതിയാവോളം നീന്തി ഇതു കണ്ണീരുമായ് നോവു കുഞ്ഞോർമ്മയായ് ഇള വെൺതൂവലിൽ പൊള്ളും തീ വേനലായ് എന്റെ മിഴികൾ നനയും കന്നി കനൽമഴയായ്