Kadha Paadu Kaalame Nee
2021
Kadha paadu kaalame nee....gathi maari vere vere...
Aaninte chooru...penninte chooru
Aazhathil pollum sheelukal
Nerode nee paadu......
Oraalumoraalumonnallenkilum
Aanaayaal akamathiloliyana pothunira-
Moredumoredum onnallenkilum....
Ethu pennin kadhayilum kaanum anpin neerppuzha
Snehatheyurinja kaamamo
Kaamavum mohavum maanjupom unmayo.....
Kadhayonne kaalamaake...udalonne aadavere
Aaninte choorum penninte choorum
Vaazhvinte choodum chanthavum.....
Nerode nee paadu.......
കഥ പാടു് കാലമേ നീ....ഗതി മാറി വേറെ വേറേ...
ആണിന്റെ ചൂരു്...പെണ്ണിന്റെ ചൂരു്
ആഴത്തിൽ പൊള്ളും ശീലുകൾ
നേരോടെ നീ പാടു്......
ഒരാളുമൊരാളുമൊന്നല്ലെങ്കിലും
ആണായാൽ അകമതിലൊളിയണ പൊതുനിറ-
മൊരേടുമൊരേടുമൊന്നല്ലെങ്കിലും....
ഏതു പെണ്ണിൻ കഥയിലും കാണും അൻപിൻ നീർപ്പുഴ
സ്നേഹത്തെയുരിഞ്ഞ കാമമോ
കാമവും മോഹവും മാഞ്ഞുപോം ഉണ്മയോ.....
കഥയൊന്നേ കാലമാകെ...ഉടലൊന്നേ ആടവേറെ
ആണിന്റെ ചൂരും പെണ്ണിന്റെ ചൂരും
വാഴ്‌വിന്റെ ചൂടും ചന്തവും.....
നേരോടെ നീ പാടു്......
Movie/Album name: Aanum Pennum
Artists