Oru Kadha parayaan

1997
Lyrics
Language: English

Oru kadha parayaan oru kadha parayaan oru kadha parayaan varoo
Niranjoree sadassil kinaakkal vidarnnoree manassil
Nilaavil vikaaram nin thamburuvil thaane paadunnu
Niranjoree sadassil kinaakkal vidarnnoree manassil
(oru kadha parayaan ...)

Mohamo poomaram meghamo chaamaram
Premamo saagaram maarumo mothiram
Chirakadiyaal kuyilinakal thazhukum neram
Puthumazhayil kuliraniyum puzha than theeram
Daaham theeradaahamaay neeyen mookaveenayil
Vannezhu varnnamaayalinjathenthinaayirunnu
(oru kadha parayaan ..)

Ormma than olavum snehamaam theeravum
Paathiraa thennalil pulkiyo thangalil
Rajanikalil madhuchashakam nirayum naalam
Mudiyazhakil viralozhukum nizhalin melam
Moham etho jwaalayaayi neeyen
Paazh njarampilum vannaadi manthramaay thilachathenthinaayirunnu
(oru kadha parayaan ...)
Language: Malayalam

ഒരു കഥ പറയാന്‍ ഒരു കഥ പറയാന്‍ ഒരു കഥ പറയാന്‍ വരൂ
നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ
നിലാവിൽ വികാരം നിൻ തംബുരുവിൽ താനേ പാടുന്നു
നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ
(ഒരു കഥ പറയാന്‍...)

മോഹമോ പൂമരം മേഘമോ ചാമരം
പ്രേമമോ സാഗരം മാറുമോ മോതിരം
ചിറകടിയാൽ കുയിലിണകൾ തഴുകും നേരം
പുതുമഴയിൽ കുളിരണിയും പുഴ തൻ തീരം
ദാഹം തീരാദാഹമായി നീയെൻ മൂകവീണയിൽ
വന്നേഴു വർണ്ണമായലിഞ്ഞതെന്തിനായിരുന്നു
(ഒരു കഥ പറയാന്‍...)

ഓർമ്മ തൻ ഓളവും സ്നേഹമാം തീരവും
പാതിരാത്തെന്നലിൽ പുൽകിയോ തങ്ങളിൽ
രജനികളിൽ മധുചഷകം നിറയും നാളം
മുടിയഴകിൽ വിരലൊഴുകും നിഴലിൻ മേളം
മോഹം ഏതോ ജ്വാലയായി നീയെൻ
പാഴ് ഞരമ്പിലും വന്നാദിമന്ത്രമായ് തിളച്ചതെന്തിനായിരുന്നു
(ഒരു കഥ പറയാന്‍...)
Movie/Album name: Poomarathanalil
Artists