പൂവിതളായ് ഞാൻ നാഥാ.... താവക പാദം തേടി പൂവിതളായ് ഞാൻ നാഥാ.... താവക പാദം തേടി... തേനൊലിവുകൾ കാവൽ നിൽക്കുമീ പാത തന്നിലേകാന്തം..... നീ വരുന്നപോൽ കാറ്റനങ്ങവേ വന്നുനോക്കി ഞാൻ വെറുതെ.... എൻ കിനാവിലെ...ദിവ്യഗാനമേ....
ദേവദൂതർ പാടും...ആലയങ്ങൾ കാണാൻ ആശയോടെ ഞങ്ങൾ...കാത്തിടുന്നു ദേവാ....
പൂവിതളായ് ഞാൻ നാഥാ.... താവക പാദം തേടി...
മൂകമാകുമെൻ മോഹമാകെ നിൻ ആജ്ഞയാലെ സ്വരം നേടും... ആ മുഖാംബുജം കാൺകവേ ഇരുൾ- നീങ്ങി നീ കാഴ്ചയാകും... ഇടയൻ നീ എന്നിലായ് കനിവാർന്ന കൈകളാൽ ഹരിതാർദ്രസാനുവിൽ വഴികാട്ടണേ....
പൂവിതളായ് ഞാൻ നാഥാ.... താവക പാദം തേടി...
നീ നടന്നിടൂ എൻ ഹൃദന്തമാം സാഗരോപരി ദേവാ... നീ വരും വഴി കൈക്കുടന്നയിൽ ദാഹനീരായിടാം ഞാൻ ആ ദിവ്യ വീഥിയിൽ...അവിരാമമങ്ങനെ മെഴുകിന്റെ നാളമായ് എരിയേണമേ...