വര്‍ണ്ണരേണുക്കളിലാറാടി നീ ഉന്മാദലഹരിയില്‍ നീരാടി അഞ്ചിന്ദ്രിയങ്ങളിലും അനുഭൂതികളുടെ ആഗ്നേയപുഷ്പങ്ങള്‍ നീ ചൂടി ആ ലഹരിയിലൊരു രാഗം നീ പാടി ആ ലഹരിയിലൊരു രാഗം നീ പാടി (മധുമക്ഷികേ)
പൂവിന്റെ സ്വപ്നം പറന്നുപോയി നീ പോയജന്മം പോലകന്നുപോയി നിന്നെ തിരഞ്ഞു വന്ന പൂവിന്റെ നിശ്വാസ സന്ദേശമൊന്നു കുറിച്ചു തരൂ ആ സ്വരസംവിധാനമൊന്നു പറഞ്ഞു തരൂ ആ സ്വരസംവിധാനമൊന്നു പറഞ്ഞു തരൂ (മധുമക്ഷികേ)