അഞ്ജന കല്ലുകള്‍ മിനുക്കി അടുക്കി അഖിലാണ്ഡ മണ്ഡല ശില്പീ പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്തൊരു പ്രപഞ്ച മന്ദിരമെ നിന്റെ നാലു കെട്ടിന്റെ പടിപ്പുര മുറ്റത്തു ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ ... ആഹാഹാ.. ഓഹോഹോ... ആഹാഹാ.. ആ .. നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ
ആയിരം താമര തളിരുകള്‍ വിടര്‍ത്തീ അരയന്നങ്ങളെ വളര്‍ത്തീ വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമേ നിന്റെ നീല വാര്‍മുടി ചുരുളിന്റെ അറ്റത്തു ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ ആഹാഹാ ഓഹോഹോ ആഹാഹാ ആ ..