�manjani kombil oru kingini thumbil മഞ്ഞണി കൊമ്പില്‍ ഒരു കിങ്ങിണി തുമ്പില്‍ താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി ഇണയെവിടേ തുണയെവിടേ ? ഇണയെവിടേ തുണയെവിടേ ഒരു സുന്ദരിക്കുരുവി (മഞ്ഞണി കൊമ്പില്‍...)
മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലി കാവില്‍ ഒറ്റക്കൊരു കൊമ്പില്‍ കൂടും കൂട്ടി നീ മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലി കാവില്‍ ഒറ്റക്കൊരു കൊമ്പില്‍ കിളി കൂടും കൂട്ടി നീ ചൊടിയിണകളിലമൃതമോടവനതുവഴി വന്നു ഒരു ചെറുകുളിരലയിളകി നിന്നോമല്‍കരളില്‍ (മഞ്ഞണി കൊമ്പില്‍...)
കണ്ണും കടക്കണ്ണും കഥ കൈമാറും നേരം ശിരകളിലെങ്ങോ ഒരു കല്യാണ മേളം (കന്നും..) മണിച്ചിറകടിച്ചവനോടൊപ്പം- അങ്ങകലെയെങ്ങാനും പറന്നുയരണം- ഇനി ഒരു നാള്‍ സിന്ദൂരക്കുരുവി (മഞ്ഞണി കൊമ്പില്‍...)