Vave Vaavaavo

2023
Lyrics
Language: Malayalam

(വാവേ വാവാവോ) (4)

ഊര് നിറയേ
പഞ്ഞം പടർന്നേ
ഏറും വിശപ്പോ
പുള്ളേ കരയല്ലേ...
(വാവേ വാവാവോ) (2)

മേലേ മാനത്ത്
അമ്മൻ തിളങ്ങണ
മിന്ന് മിന്നണ്
വാവോ വാവോ…
വാവോ വാവാവോ...

അമ്മി മറഞ്ഞന്ന്
നിനയ്ക്ക വേണ്ടേ
അമ്മിഞ്ഞിയുണ്ടു
പുള്ളേ ഉറങ്ങ്....
(വാവേ വാവാവോ) (2)

ഏഴയല്ലീ
ഊഴിയില് നീയേ (നീ )
കൂട്ടിനായില്ലേ
കാട്ടിൽ നിറകെ
(വാവോ വാവാവോ) (2)

വെള്ളം തിളയ്ക്കണ
കണ്ടില്ലേ വാവേ..
വേകുമ്പോ വെക്കം
വെളമ്പി തരാമേ...
(വാവോ വാവാവോ)
(വാവേ വാവാവോ)

ഇച്ചിരി കാറ്റില്ലേ
വാവോ വാവേ
കുഞ്ഞേ കരയല്ലേ
വാവോ വാവാവേ…
വാവേ വാവാവോ…
(വാവേ വാവേവാവോ) (4)
വാവേ…
Movie/Album name: Dharani
Artists