Pirannoree mannum

1997
Lyrics
Language: Malayalam

പിറന്നൊരീ മണ്ണും നിറഞ്ഞൊരീ കണ്ണും
വേർപിരിഞ്ഞിന്നകലല്ലേ മനസ്സേ സലാം
വിരുന്നൊരുങ്ങുമ്പോൾ ഇരന്നു പോകുമ്പോൾ
കൂരിരുളിലലമൂടും നഭസ്സേ സലാം
ഇടനെഞ്ചുകൾ തേങ്ങും തുടിതാളവും താങ്ങും
ഇരട്ടശിരസ്സേ

പിറന്നൊരീ മണ്ണും നിറഞ്ഞൊരീ കണ്ണും
വേർപിരിഞ്ഞിന്നകലല്ലേ മനസ്സേ സലാം

മാതാവകന്ന ദുഃഖംമാറോടമർന്ന തുമ്പം
ആറീടുവാനുംഅതിൽ നീറീടുമീ നെഞ്ചിൽ-
കുളിരേകീടുവാനും വാ വെൺമതിലേഖ പോൽ
തൈത്തെന്നലേ

പിറന്നൊരീ മണ്ണും നിറഞ്ഞൊരീ കണ്ണും
വേർപിരിഞ്ഞിന്നകലല്ലേ മനസ്സേ സലാം

മുൻജന്മ ശാപമാണോ തൻകർമ്മ പാപമാണോ
ഒന്നായ രണ്ടും ഇരുനോവിന്റെ പൊൻതുണ്ടും
ഇണയാത്മാവിൽ കൽക്കണ്ടം
ഈ ബലഹീനമാം സമ്മാനവും

ഇരട്ടശിരസ്സേ തളർന്ന മനസ്സേ തളർന്ന മനസ്സേ
Movie/Album name: Sayaamees Irattakal
Artists