Thiruvaathirayude Natteenno

1963
Lyrics
Language: English

Thiramaalakalude veetteenno
Varunnathevidennevidennaanen
Vaanambaadi vaanambaadee (thiruva)

Onnu doore kandeyullu kannukal thammilidanju
Punchiri potti vidarnneyullu pulakam kondu niranju
Hridayam pulakam kondu niranju
Aa..... (thiruvaathira)

Swarasudhayonnu nukarnneyullu swargam munnil virinju
Nooru nooru sankalppangal noopuramanikalaninju
Thanka noopuramanikalinju
Aa..... (thiruvaathira)

Paarvana shasikala metha virikkum paathiraavinnaramanayil
Orungi nilkkum njaanoru naalil oru malar maalayumaayi
Naadhannoru malar maalayumaayi
Aa.... (thiruvaathira)
Language: Malayalam

തിരുവാതിരയുടെ നാട്ടീന്നോ
തിരമാലകളുടെ വീട്ടീന്നോ
വരുന്നതെവിടുന്നെവിടുന്നാണെന്‍
വാനമ്പാടീ വാനമ്പാടീ

ഒന്നു ദൂരെക്കണ്ടേയുള്ളു കണ്ണുകള്‍ തമ്മിലിടഞ്ഞു
പുഞ്ചിരിപൊട്ടി വിടര്‍ന്നേയുള്ളു പുളകം കൊണ്ടു നിറഞ്ഞു
ഹൃദയം പുളകം കൊണ്ടു നിറഞ്ഞൂ
ആ........

സ്വരസുധയൊന്നു നുകര്‍ന്നേയുള്ളു സ്വര്‍ഗ്ഗം മുന്നില്‍ വിരിഞ്ഞു
നൂറു നൂറു സങ്കല്‍പ്പങ്ങള്‍ നൂപുരമണികളണിഞ്ഞൂ
തങ്ക നൂപുരമണികളണിഞ്ഞു
ആ.....

പാര്‍വണശശികല മെത്ത വിരിക്കും പാതിരാവിന്നരമനയില്‍
ഒരുങ്ങിനില്‍ക്കും ഞാനൊരുനാളില്‍ ഒരു മലര്‍മാലയുമായി
നാഥന്നൊരു മലര്‍മാലയുമായി
ആ...........
Movie/Album name: Kadalamma
Artists