വളയിട്ട കൈ കൊണ്ടു താളമിടാം കാൽത്തളയിട്ട കാലടിയാലാടി വരാം വേദനകൾ മറക്കുവാനാടി വരാം എന്റെ കദനങ്ങൾ മറയ്ക്കുവാൻ പാടി വരാം കരളെരിഞ്ഞാലുമെനിക്കാടണം മനസ്സെരിഞ്ഞാലുമെനിക്കാടണം കദനങ്ങൾ മറന്നു ഞാൻ ആടുമീ വേളയിലെൻ കൂടെ വാ പാടുവാൻ കൂട്ടുകാരീ മണിച്ചിലങ്കയിട്ടാടി വാ കൂട്ടുകാരി (വളയിട്ട..)
പാൽക്കുടം തുളുമ്പുന്ന പൈക്കളുണ്ടെന്റെ കൂടെ മയില്‍പ്പീലി നിവർത്തുന്ന മാമയിലുണ്ട് കൂടെ വഞ്ചി നിറച്ചും പൂക്കളുണ്ടെന്റെ കൂടെ നാടോടി കൂട്ടിനുണ്ടാട്ടിടയന്മാർ താഴ്വാരക്കുന്നിനെ കുങ്കുമം ചാർത്തുന്ന മൂവന്തി സൂര്യനുണ്ട് മാമലയിൽ (2) കൂടെയെനിക്കാടണം കൂട്ടുകാരി ഇന്നുത്സവം കൂടണം കൂട്ടുകാരി (വളയിട്ട..)
മകരപ്പൊങ്കൽ ഇന്നു മാട്ടുപ്പൊങ്കൽ നമ്മൾ മനം മറന്നാടുന്ന മധുരപ്പൊങ്കൽ മറന്നാലും മറക്കാത്ത നൂറു നൂറോർമ്മകൾ ചോളവയൽ കതിരുകളായ് ആടും പൊങ്കൽ കോലങ്ങൾക്കിടയിൽ നമ്മൾ കോലങ്ങൾ പോലെയിന്നു മനം മറന്നാടുമീ മാമലയിൽ (2) കൂടെ ഇന്നു കൂടെടീ കൂട്ടുകാരീ പൊങ്കൽ ഉത്സവം കൂടെടീ കൂട്ടുകാരീ (വളയിട്ട..)