Vaa Vaa Neeyen

1989
Lyrics
Language: Malayalam

വാ വാ നീയെൻ പ്രേമവാടിയിൽ
വാ വാ നീയീ രാഗസന്ധ്യയിൽ
മോഹവല്ലികൾ കനവ് ചൂടുമെൻ
മാനസത്തിൽ നീ പാടിയാടി വാ
(വാ വാ നീയെൻ ..)

എന്നുമെന്നുമെൻ ഹൃദയതന്ത്രിയിൽ
സ്നേഹഗീതമായ് നീ അലിയുമോ (2)
തേടി തേടി നിന്നെ എങ്ങും
പാടി പാടി ഞാൻ അലഞ്ഞു
ഇനി എന്ന് നിന്നെ കാണും ഞാൻ
(വാ വാ നീയെൻ ..)

മാൻമിഴികളിൽ കവിത ചൂടിയീ
വാനവീഥിയിൽ താരകന്യയായ് (2)
വർണ്ണചിത്രം വരക്കുവാൻ
വശ്യമോഹം ഉണർത്തുവാൻ
ഇനി എന്ന് വന്നു ചേരും നീ
(വാ വാ നീയെൻ ..)
Movie/Album name: Antharjanam (Akale Akale)
Artists