Mazhapeythu Thornnoru
2022
മഴ പെയ്തു തോർന്നൊരു
പുലരിയിൽ ആർദ്രമായ്
വീശുന്നൊരീറൻ കാറ്റ് പോലെ
ഈ അപൂർവ്വ നിമിഷത്തിൽ ആദ്യമായ്
ജീവൻ്റെ ചില്ലയിൽ നീ വിരൽ തൊട്ടുണർത്തി
വേനലിൻ പാടത്ത്
പാതിയും വെന്തൊരു
വേരിനാഴങ്ങളിൽ ജലബിന്ദുപോൽ
നീയെൻ്റെ നെഞ്ചിലെ മൗനമേഘങ്ങളിൽ
പ്രാണൻ്റെ ചൂടിനെ ചേർത്ത് വെച്ചു
സന്ധ്യതൻ ശരറാന്തൽ
തെളിയുന്ന ജീവിത
വഴികളിൽ തീരാത്ത പ്രണയവുമായ്
ഞാൻ നിൻ്റെ വീണതൻ ഹൃദായന്തരങ്ങളിൽ
ഇനിയുള്ള പാട്ടിനെ കോർത്ത് വെക്കും
Movie/Album name: 2BHK
Artists