Unarum

2011
Lyrics
Language: English

Unarunnoru chethanayoduvil
Uyarunnoru kaahala naduvil
Muthirunnoru maanasamoduvil
Theliyunnoru nerithu mozhiyil
Paathira vazhithan paathakamorunaal
Paarithilothi varum...(unarunnoru...)
Arjjunan saakshi....arjjunan saakshi....saakshi

Oh...oh...oh...oh....
Alayum mukilin aliyum hridayam
Orunaal uthirum mazha than kanamaay
Kanavum kanavum cherunnathu pol
Manassum manassum oru pol parayum
Uyirin murivil......uyirin murivil...
Podiyum ninamo.....podiyum ninamo...
Pularum oru naal nerin kathiraay
Athunaalathunaal porin vidhi naal
Annakavum mukhavum orupol theliyum
Arjjunan saakshi....arjjunan saakshi....saakshi

Unarunnoru chethanayoduvil
Uyarunnoru kaahala naduvil
Muthirunnoru maanasamoduvil
Theliyunnoru nerithu mozhiyil
Paathira vazhithan paathakamorunaal
Paarithilothi varum...
Arjjunan saakshi....arjjunan saakshi....saakshi
Language: Malayalam

ഉണരുന്നൊരു ചേതനയൊടുവില്‍
ഉയരുന്നൊരു കാഹളനടുവില്‍
മുതിരുന്നൊരു മാനസമൊടുവില്‍
തെളിയുന്നൊരു നേരിതുമൊഴിയില്‍
പാതിരവഴിതന്‍ പാതകമൊരുനാള്‍
പാരിതിലോതി വരും...(ഉണരുന്നൊരു..)
അര്‍ജ്ജുനന്‍ സാക്ഷി....അര്‍ജ്ജുനന്‍ സാക്ഷി.....സാക്ഷി
അര്‍ജ്ജുനന്‍ സാക്ഷി....അര്‍ജ്ജുനന്‍ സാക്ഷി...സാക്ഷി

ഓ ...ഓ ...ഓ ...ഓ...
അലയും മുകിലിന്‍ അലിയും ഹൃദയം
ഒരുനാള്‍ ഉതിരും മഴതന്‍ കണമായ്
കണവും കണവും ചേരുന്നതു പോല്‍
മനസ്സും മനസ്സും ഒരുപോല്‍ പറയും
ഉയിരിന്‍ മുറിവില്‍ ......ഉയിരിന്‍ മുറിവില്‍..
പൊടിയും നിണമോ.....പൊടിയും നിണമോ....
പുലരും ഒരു നാള്‍ നേരിന്‍ കതിരായ്
അതുനാളതുനാള്‍ പോരിന്‍ വിധി നാള്‍
അന്നകവും മുഖവും ഒരുപോല്‍ തെളിയും....
അര്‍ജ്ജുനന്‍ സാക്ഷി....അര്‍ജ്ജുനന്‍ സാക്ഷി...സാക്ഷി

ഉണരുന്നൊരു ചേതനയൊടുവില്‍
ഉയരുന്നൊരു കാഹളനടുവില്‍
മുതിരുന്നൊരു മാനസമൊടുവില്‍
തെളിയുന്നൊരു നേരിതുമൊഴിയില്‍
പാതിരവഴിതന്‍ പാതകമൊരുനാള്‍
പാരിതിലോതി വരും...
അര്‍ജ്ജുനന്‍ സാക്ഷി....അര്‍ജ്ജുനന്‍ സാക്ഷി...സാക്ഷി
Movie/Album name: Arjunan Saakshi
Artists