Naadapuram Palliyile

1978
Lyrics
Language: English

Naadaapuram palliyile chandanakkutathinu
Naalumuzham veeraalippattu venam
Thulunaatan thala venam thulussery vala venam
Maala venam makkana venam mailaanchi venam
Kayyinu mailaanchi venam...
Naadaapuram palliyile chandanakkutathinu

Kirikiricherippittu kanakatthin kammalittu
Arayannappitapole kunungu njaan
Yaaseenothikkazhiyumbalu jaaram mooti matangumbalu
Moinkutty vaidyaru kettiya paattu paatum....
Thentha thaanathantha thaanathantha thanthinnano
Thanathana thaanathantha thaanathantha thaaninnaano

Naadaapuram.....
Naadaapuram palliyile chandanakkutathinu

Kasavinte thattamittu kanninayil surumayumittu
Jannathile hooripole chamayum njaan
Poonilaavu theliyumbalu poothi khalbilu kaviyumbalu
Muthimanathaanatharu pooshi oppana paatum..
Thentha thaanathantha thaanathantha thaaninnano
Thanathana thaanathantha thaanathantha thaninnaano

Naadaapuram.....
Naadaapuram palliyile chandanakkutathinu
Naalumuzham veeraalippattu venam
Thulunaatan thala venam thulussery vala venam
Maala venam makkana venam mailaanchi venam
Kayyinu mailaanchi venam...
Naadaapuram palliyile chandanakkutathinu
Language: Malayalam

നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു
നാലുമുഴം വീരാളിപ്പട്ടു വേണം
തുളുനാടന്‍ തള വേണം തുളുശ്ശേരി തള വേണം
മാല വേണം മക്കന വേണം
മൈലാഞ്ചി വേണം കൈയ്യിലു മൈലാഞ്ചി വേണം
നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു

കിരുകിരെ ചെരിപ്പിട്ടു കനകത്തിന്‍ കമ്മലിട്ട്
അരയന്നപ്പിട പോലെ കുണുങ്ങും ഞാന്‍
യാസീനോതി കഴിയുമ്പള് ജാറം മൂടി മടങ്ങുമ്പള്
മോയീന്‍ കുട്ടി വൈദ്യരു കെട്ടിയ പാട്ടു പാടും
തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ
തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)

കസ്സവിന്റെ തട്ടമിട്ട് കണ്ണിണയിലു സുറുമയുമിട്ട്
ജന്നത്തില്‍ ഹൂറി പോലെ ചമയും ഞാന്‍
പൂനിലാവു തെളിയുമ്പള് പൂതി ഖല്‍ബിലു കവിയുമ്പള്
മുത്തി മണക്കാന്‍ അത്തറു പൂശി ഒപ്പന പാടും
തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ
തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)
Movie/Album name: Thacholi Ambu
Artists