ഋതുവിലാസമായ് ശലഭഗീതലഹരിയായ് ഋതുവിലാസമായ് വനശലഭഗീതലഹരിയായ് സ്വരം മധുകണം ശ്രുതിലയമനുപമസുഖം ഹിമലതയായ് നീ തളിരണിയുന്നുവോ നിറപുത്തരിയൂണിനു പത്തുവെളുപ്പിനു പോരുമോ ഇളവെയില്‍ കായുമോ (ഉദയം...)
ഹൃദയശാരികേ മധുരമിന്നു തികയുമോ ഹൃദയശാരികേ തിരുമധുരമിന്നു തികയുമോ സുഖം സുഖകരം പുതിയൊരു തപസ്സിനു വരം വനശിലയായ് നീ മിഴിതടയുന്നുവോ പദപത്മപരാഗമണിഞ്ഞൊരഹല്യാമോക്ഷമോ ഇനി ശുഭമാകുമോ (ഉദയം...)