Sundari Laila (Majanoonte Sirayilum)

2025
Lyrics
Language: Malayalam

മജ്‌നൂന്റെ സിരയിലും മജയിലും
അജബേറും സുന്ദരി ലൈല
ലൈലാക്കതിര്‍പ്പത്തില്‍ ഭംഗി
ഖൈസതുകണ്ട് മയങ്ങി
കിസകള് ചൊല്ലിയിണങ്ങി
കവിളില് കമറൊളിലെങ്കി
ഖല്‍ബില് പ്രേമം തിങ്ങി
കനവുകളോ പീറെങ്കി
ഖല്‍ബില് പ്രേമം തിങ്ങി
കനവുകളോ പീറെങ്കി
മജ്‌നൂന്റെ സിരയിലും മജയിലും
അജബേറും സുന്ദരി ലൈല
മജ്‌നൂന്റെ സിരയിലും മജ്‌നൂന്റെ മജയിലും
പളപള തിളങ്ങണ പളുങ്കിതുപോലെ
പലപല മഴവില്ല് മനസ്സില് പൊന്തി
അമ്പരമോളില് അമ്പിളി പൊങ്ങി
അന്തിനിലാവിന്‍ കോന്തലുതൂങ്ങി
അമ്പതിനായിരം താരമിറങ്ങി
അറബനതാളം നെഞ്ചിലൊരുങ്ങി
അമ്പരമോളില് അമ്പിളി പൊങ്ങി
അന്തിനിലാവിന്‍ കോന്തലുതൂങ്ങി
അമ്പതിനായിരം താരമിറങ്ങി
അറബനതാളം നെഞ്ചിലൊരുങ്ങി
മജ്‌നൂന്റെ സിരയിലും മജയിലും
അജബേറും സുന്ദരി ലൈല
Movie/Album name: Abhilasham
Artists