Kuyilin Paattinu

2016
Lyrics
Language: Malayalam

കുയിലിൻ പാട്ടിനു മറുമൊഴി പാടാൻ
വരുമോ ചങ്ങാതീ മുറിവാലൻ ചങ്ങാതീ
പാടവരമ്പിൻ അക്കരെയാറ്റിലെ
കൊമ്പൻ നീരാട്ടും കാണാൻ വരുമോ ചങ്ങാതീ
കൂട്ടിനു വന്നാൽ ഒത്തിരി നേരം
ചുറ്റി നടന്നിത്തരമീ കാഴ്ചകൾ കാണാം
ആയതു നേരം ചാഞ്ഞിടുമോരോ
അത്തിമരച്ചില്ലകളിൽ പാറി നടക്കാം (കുയിലിൻ പാട്ടിനു..)

ഇടിമഴ തോർന്നാൽ തെളിനീർച്ചോലയിൽ ഓടമിറക്കീടാം (2)
മഞ്ഞക്കിളിയുടെ തൂവൽ കൊണ്ടൊരു തൊപ്പി മെനഞ്ഞീടാം
ആ വഴി വന്നീടുമീറൻ കാറ്റിനുമുമ്മ കൊടുത്തീടാം ഇമ്മിണി ഉമ്മ കൊടുത്തീടാം
കൂട്ടിനു വന്നാൽ ഒത്തിരി നേരം
ചുറ്റി നടന്നിത്തരമീ കാഴ്ചകൾ കാണാം
ആയതു നേരം ചാഞ്ഞിടുമോരോ
അത്തിമരച്ചില്ലകളിൽ പാറി നടക്കാം (കുയിലിൻ പാട്ടിനു..)

മലയുടെ മുകളിലെ നല്ല മുത്തശ്ശിക്കു വെറ്റില നൽകീടാം (2)
പതിരില്ലാത്തൊരു പഴങ്കഥയെല്ലാം കേട്ടു രസിച്ചീടാം
പുഴയുടെ കാലിൽ വെള്ളിച്ചങ്ങല കിങ്ങിണി തുള്ളുമ്പോൾ
കൂടെ ആടിപ്പാടീടാം...
(കുയിലിൻ പാട്ടിനു..)
Movie/Album name: Kavi Udheshichathu
Artists