പലകോടി തിരപാടും ആ പുണ്യജടയിൽ ഈ കണ്ണീർത്തിര കൂടിയണിയൂ പലകാല പുഷ്പങ്ങൾ വിരിയും നിൻ ചരണത്തിൽ ഈ നെഞ്ചിൻ തുടി കൂടിയണിയൂ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ (തിരുവിളയാടലിൽ....)
ദിനമെണ്ണി മനം പാടും എന്റെ ദുഃഖനയനത്തിൽ ഒരു തുള്ളി തീർത്ഥം നീ പകരൂ ഇനിയെന്നും സിന്ദൂരമണിയാനെൻ ശിരസ്സിങ്കൽ ഒരു വാക്കു നീ മാറ്റിയെഴുതൂ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ (തിരുവിളയാടലിൽ....)