കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ (2) ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു തുടുത്തു നിൽക്കും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ് എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ (കുറുക്കുമൊഴി..)
തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച തത്തമ്മേ പൂച്ച കടുമാങ്ങ കടുമാങ്ങ (2)
ഓ..പതിരാണി പറയാതെ പറയാനും അറിയില്ല കരൾ നീറിക്കരഞ്ഞല്ലേ ഉറങ്ങാറുള്ളൂ കതിരിട്ട പാടത്തും അതിരിട്ട കൈതത്താൽ അലരിട്ടതൊരു കാറ്റുമറിഞ്ഞില്ലെന്നോ വെണ്ണിലാവണഞ്ഞാലും വളർ തിങ്കൾ വന്നു ചേർന്നാലും ഞാൻ നിന്നെയും കാത്തിരുന്നു ഓ..ഓ..ഓ. ഒന്നു കാണുവാനായ് ഞാൻ വന്നുവെന്നറിഞ്ഞിട്ടും ഇന്നു മിണ്ടാത്തതെന്തേ പറയുക നീ പരിഭവമോ പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ