Naarayaneeyamam

2002
Lyrics
Language: English

Om gurubhyo nama:
Harisree ganapathaye nama:
Avighna masthu

Naaraayaneeyamaam nilayilum mungiya
Peraarnna guro panditha rathname
Aachaaryothama namasthe namasthe
Naarayana naamaave

Kodikkunnilamma than anugrahathidampe
Kodukkunna guruvaam aksharathazhampe
Bhajikkum njangal than ullirul neekkum
Guruthwamerum kedaavilakke

Aarsha njaananidhe kulapathe
Aarum naaluminangiya moorthe
Korthinu koodaathavarum sathatham
Vaazhthum paramaachaarya namasthe

Kshethrakalayilum devasabhayilum
Aathmarasam pakarnna akshara theerthame
Kairali choodiya thulaseedalame
Kai thozhum njangade sarvaswame
Language: Malayalam

ഓം ഗുരുഭ്യോ നമ:
ഹരിശ്രീഗണപതയെ നമ:
അവിഘ്നമസ്തു:

നാരായണീയമാം നിളയിലും മുങ്ങിയ
പേരാര്‍ന്ന ഗുരോ പണ്ഡിതരത്നമേ
ആചാര്യോത്തമ നമസ്തേ നമസ്തേ
നാരായണ നാമാവേ

കൊടിക്കുന്നിലമ്മതന്‍ അനുഗ്രഹത്തിടമ്പേ
കൊടുക്കുന്ന ഗുരുവാം അക്ഷരത്തഴമ്പേ
ഭജിക്കും ഞങ്ങള്‍തന്‍ ഉള്ളിരുള്‍ നീക്കും
ഗുരുത്വമേറും കെടാവിളക്കേ

ആര്‍ഷജ്ഞാനനിധേ കുലപതേ
ആറും നാലുമിണങ്ങിയ മൂര്‍ത്തേ
കോര്‍ത്തിനുകൂടാത്തവരും സതതം
വാഴ്ത്തും പരമാചാര്യ നമസ്തേ

ക്ഷേത്രകലയിലും ദേവസഭയിലും
ആത്മരസം പകര്‍ന്ന അക്ഷരതീര്‍ഥമേ
കൈരളിചൂടിയ തുളസീദലമേ
കൈതൊഴും ഞങ്ങടെ സര്‍വസ്വമേ
Movie/Album name: Vaalkkannaadi
Artists