Oh...oh...oh...oh...oh.... Oru naal ini naam ven kadaloram Mukilin thanalil chennilavelkkaam Ithalodithalaay naam oru pole Pakalin padavil vin kuda choodaam.... Aaraarum ariyaathe mazhavillin Pala varnna chirakaakaam... Maayaathe marayaathe Iniyennum nallomal thunayaavaam..... Oh...oh...oh...oh...oh....
Arike neer manjil moodum Nimishathirayil naamonnaay paadi Ellaamellaam naam nammil kaanunne Ellaamellaam naam thammil thedunne Makaram manassin ina mizhikalil Kanavin madhuram tharumo Pakaram nammal gazhal mozhikalaal Oru venal kadha chollaam... Oh...oh...oh...oh...oh....
ഓ...ഓ...ഓ...ഓ...ഓ.... ഒരുനാൾ ഇനി നാം വെൺ കടലോരം മുകിലിൻ തണലിൽ ചെന്നിളവേൽക്കാം ഇതളോടിതളായ് നാം ഒരുപോലെ പകലിൻ പടവിൽ വിണ്‍ കുട ചൂടാം.... ആരാരും അറിയാതെ....മഴവില്ലിൻ പല വർണ്ണച്ചിറകാകാം... മായാതെ മറയാതെ ഇനിയെന്നും....നല്ലോമൽ തുണയാവാം..... ഓ...ഓ...ഓ...ഓ...ഓ....
അരികേ നീർമഞ്ഞിൽ മൂടും നിമിഷത്തിരയിൽ നാമൊന്നായ് പാടി എല്ലാമെല്ലാം നാം നമ്മിൽ കാണുന്നേ എല്ലാമെല്ലാം നാം തമ്മിൽ തേടുന്നേ മകരം മനസ്സിൻ ഇണമിഴികളിൽ കനവിൻ മധുരം തരുമോ പകരം നമ്മൾ ഗസൽ മൊഴികളാൽ ഒരു വേനൽകഥ ചൊല്ലാം... ഓ...ഓ...ഓ...ഓ...ഓ....
അകലേ വെയിൽ നീന്തും തീരം അലസം പുണരും മൺകാറ്റിൻ തോളിൽ അലയാം അലിയാം ചെമ്മാനത്താവോളം മഴയായ് പൊഴിയാം ഈ മണ്ണിൽ ആവോളം തനിയെ പിരിയും ഇരുവഴികളിൽ അലിവിൻ ശലഭം വരുമോ... പതിവായ് ഒഴുകും പുഴ തിരയുമീ ഒരു നാടൻ പൊൻകഥ നാം... (ഒരു നാൾ.....)