തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ കുളിരുമായ് വരും തെന്നലേ..... കുളിരുമായ് വരും തെന്നലേ എന്നരികിലല്പമിരിക്കുമോ.... തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ....
എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ...ഓ..ഓ..ഓ...ഓ... എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ... നിന്റെ രാഗസുധാരസത്തിലെൻ ഓമലാളെ മയക്കുമോ... മയക്കുമോ...മയക്കുമോ.....
തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ....
എന്റെ സ്വപ്നസരോവരത്തിലൊരോളമായ് നീ ഉണരുമോ... നിന്റെ കൈവിരൽ തഴുകുമൊരു നവകമലമായിവൾ വിടരുമോ... പൂ വിടരുമോ....പൂ വിടരുമോ......