തിത്തി തെയ് താളം വികൃതി കൈ ജാലം ചുറ്റിയടിച്ചു കറങ്ങി നടക്കാം മച്ചിന്‍ ചുവരോരം ഒറ്റയ്ക്കായാലും ഒരുമിച്ചായാലും ചക്കുടു കുക്കുടു ചെത്തി നടക്കാം തത്തിച്ചാഞ്ചാടാം ഹേയ്... കൂട് വിട്ടും കൂടു മാറാം കൂറു മാറാതെ ചേരാം പിച്ച വയ്ക്കാം ഒച്ച വയ്ക്കാം കാണുകില്ലാരുമാരും കണ്ടാല്‍ പോലും മിണ്ടാതന്തം കാണാതോടും തിത്തി തെയ് താളം വികൃതി കൈ ജാലം
പാഠങ്ങള്‍ വേണ്ട ക്ലാസ്സില്‍ കേറേണ്ടാ ഏഷണി മാഷിന്‍ ഏത്തമെന്നും രാട്ടീവി കാണാം രാക്കോഴി കൂവാം റാപ്പുകള്‍ പാടാം റോന്തു ചുറ്റാം ട്യൂഷന്‍ ടീച്ചര്‍ വന്നാലും ട്യൂണുമടിച്ചു നടന്നീടാം പോഴത്തങ്ങള് ചെയ്താലും താഴത്തുള്ളത് തല്ലൂല്ലാ ഇത് കോപ്രായത്തിന്‍ പ്രായം ഇത് തമ്മാനം സമ്മാനം ഇവിടാകെ മേളം ഹേ ഹേ ഹേ ഹേ ഹേ ഹേ.. തിത്തി തെയ് താളം വികൃതി കൈ ജാലം തിത്തി തെയ് താളം
ഓടാതെ നില്‍ക്കും കാറ്റാടി ചെക്കാ ഉത്തരം താങ്ങി ചത്തു പോയോ ? ഹൊ ഹൊ ഹൊഹൊ ഹോ അമ്പാരി മേലേ തമ്പ്രാനെപ്പോലെ പങ്കമേല്‍ ആന പാപ്പാനാകാം ഹേ, വട്ടം ചുറ്റി വരും നേരം കാറ്റിനോടൊപ്പം ട്വിസ്റ്റാടാം മറ്റുളോരിനി വന്നാലും കീഴ്മേല്‍ കണ്ടു വിരണ്ടോളും ഉടനച്ഛന്‍ വന്നാലയ്യോ ഇതു നേരേ ചൊവ്വേ കാണും ഇനി പിമ്പിരിയും ഹേ ഹേ ഹേ ഹേ ഹേ ഹേ.. (തിത്തി തെയ്)