Mallaakshiyaarinte maaril kulirinte Maalatheemalarukalil Swarggavaathilkkilikal madanavikaarathin Swaramanjarikal ezhuthunna raathri Ee raathriyil ee rathi raathriyil Ninte veenayin naadam njaan unarthumallo (sumangalaathira)
Language: Malayalam
ങൂം....ങൂം... സുമംഗലാതിര രാത്രി ഇന്നു സോപാനസംഗീത രാത്രി സ്വപ്നങ്ങള്‍ സ്വര്‍ണചൂഡാമണി ചൂടും സ്വര്‍ഗീയ സുന്ദര രാത്രി രാത്രീ.. രാത്രീ... (സുമംഗലാതിര രാത്രി)
മരതകക്കുന്നിന്റെ മടിയില്‍ നിലാവിന്റെ മാലിനിപുളിനങ്ങളില്‍(2) ഋതുമതി പക്ഷികള്‍ മന്മഥധനുസ്സില്‍ മല്ലീശരം തൊടുക്കുന്ന രാത്രി രാത്രിയില്‍ ഈ പ്രിയ രാത്രിയില്‍ നിന്റെ ഇതളിടും ചൊടികള്‍ ഞാന്‍ നുകരുമല്ലോ (സുമംഗലാതിര രാത്രി)
മല്ലാക്ഷി ആറിന്റെ മാറില്‍ കുളിരിന്റെ മാലതിമലരുകളില്‍ സ്വര്‍ഗവാതില്‍ക്കിളികള്‍ മദനവികാരത്തിന്‍ സ്വരമഞ്ജരികള്‍ എഴുതുന്ന രാത്രി ഈ രാത്രിയില്‍ ഈ രതി രാത്രിയില്‍ നിന്റെ വീണയില്‍ നാദം ഞാന്‍ ഉണര്‍ത്തുമല്ലോ (സുമംഗലാതിര രാത്രി)