ആ ...ആ ..അ ..അ ..ആ ....
ആ ...ആ ...അ ..അ ....ആ ....
നാദാംബികേ നിൻ ശ്രുതികോകിലങ്ങൾ
എൻ മൗനമാകും ലയസാധകങ്ങൾ
ആയിരം കനവുമേളതൻ
ചെറുചില്ലു കൂടൊന്നു കൂട്ടി
ജന്മമാകും വീണതൻ
നെഞ്ഞിൻ ഞരമ്പിൽ
നാദാംബികേ നിൻ ശ്രുതികോകിലങ്ങൾ
എൻ മൗനമാകും ലയസാധകങ്ങൾ
നോവെണ്ണുവാൻ നിൻ നൊമ്പരം
കൈവിരൽത്തുമ്പു തേടുമ്പോഴും
താളങ്ങൾ തൻ നൈർമ്മല്യമായ്
നാട്ടുകൂട്ടും സഭാവാസികൾ
ജീവിതം നല്കുമന്യസ്വരങ്ങൾ
തേങ്ങുമീ വീണയിൽ
മീട്ടാതെ മീട്ടും പാട്ടിന്റെ കൂട്ടിൽ
ഞാൻ വളർത്തും കുയിൽത്തേൻകിളി
ലല്ലലം പെയ്തു ചേക്കേറിയോ
നിൻ മനം നല്ലമാവൂമനം
നാദാംബികേ നിൻ ശ്രുതികോകിലങ്ങൾ
എൻ മൗനമാകും ലയസാധകങ്ങൾ
കാർമേഘമാം തൂവാലയാൽ
കണ്ണുമൂടുന്ന പൊന്നമ്പിളി
നിൻ കൈയ്യിലെ വെൺചന്ദനം
കാത്തുസൂക്ഷിച്ച പൊന്നാര്യനും
നൽകിടും ഞങ്ങളെന്നും കളങ്കം
മേലെ നീ നിൽക്കിലും
മിന്നാമിനുങ്ങിൻ പൊന്നും പ്രകാശം
ഇറ്റുവീഴും നമുക്ക്*
മൺകിളീ നീവരും കൺകളിൽ
പീലികൾ തേടുമീയൽക്കിളീ ...
(നാദാംബികേ നിൻ ...)
Movie/Album name: Ennaalum Enikkishtamaanu
Artists