Aardra manangalil youvana mohangal Kaathirunnuvallo Athu poothulanjuvallo Aadya darshanathil nammal thammil aduthu Koodu marannuvallo Kilee koottu varunnuvallo Raaga mazhathan romaancha nadiyil Naam marannuvallo - swayam Naam marannuvallo
Chonnathellaam pakalil njaan padichu Nee chollaathathu nishayil njaan arinju Nirvrithi than madiyil Ninte meyyil padarnnu njaan kayarum Nin chethanayil gandhamaayi nirayum Ganga pole ozhukum Nin chodiyina than punchiri kanden Janmam kuliraniyum Neeyunarumbol neeyurangumbol Nin nizhalaakum njaan (snehithane)
Language: Malayalam
സ്നേഹിതനേ സ്നേഹിതനേ രഹസ്യ സ്നേഹിതനേ ചെല്ലച്ചെല്ലമായ് ആശകള്‍ക്ക് ചെവി കൊട് സ്നേഹിതനേ ഇതാണടുപ്പം ആനന്ദം ഇതേ മനസ്സിന്‍ പൊരുത്തം വാഴ്വിന്‍ അന്തി വരെ വേണം വേണം പൂര്‍വ്വ പുണ്യ തപ ധന്യ ലബ്ധികള്‍ (സ്നേഹിതനേ )
നിന്റെ മെയ്യില്‍ തെന്നലായ് പുണരാന്‍ നിന്‍ അംഗമെല്ലാം പൂമ്പൊടികള്‍ വിതറാന്‍ മനസ്സില്‍ ഞാന്‍ വിടരാന്‍ പൂനിലാവ് പൊഴിയുമ്പോള്‍ മൃദുവായ് നീ ദേഹമെല്ലാം ചുംബനത്താല്‍ പൊതിയൂ ശബ്ദമില്ലാതലിയൂ ഇംഗിതമനസ്സിന്‍ സംഗമവേള തന്‍ സ്പന്ദനമാകേണം നീ കരയുമ്പോള്‍ സാന്ത്വനമരുളാന്‍ നീളുന്ന കരമാകും (സ്നേഹിതനേ )
ആര്‍ദ്ര മനങ്ങളില്‍ യൌവ്വന മോഹങ്ങള്‍ കാത്തിരുന്നുവല്ലോ അത് പൂത്തുലഞ്ഞുവല്ലോ ആദ്യ ദര്‍ശനത്തില്‍ നമ്മള്‍ തമ്മില്‍ അടുത്തു കൂട് മറന്നുവല്ലോ കിളീ കൂട്ട് വരുന്നുവല്ലോ രാഗ മഴതന്‍ രോമാഞ്ച നദിയില്‍ രാഗ മഴതന്‍ രോമാഞ്ച നദിയില്‍ നാം മറന്നുവല്ലോ - സ്വയം നാം മറന്നുവല്ലോ
ചൊന്നതെല്ലാം പകലില്‍ ഞാന്‍ പഠിച്ചു നീ ചോല്ലാത്തത് നിശയില്‍ ഞാന്‍ അറിഞ്ഞു നിര്‍വൃതി തന്‍ മടിയില്‍ നിന്റെ മെയ്യില്‍ പടര്‍ന്നു ഞാന്‍ കയറും നിന്‍ ചേതനയില്‍ ഗന്ധമായി നിറയും ഗംഗ പോലെ ഒഴുകും നിന്‍ ചൊടിയിണ തന്‍ പുഞ്ചിരി കണ്ടെന്‍ ജന്മം കുളിരണിയും നീയുണരുമ്പോള്‍ നീയുറങ്ങുമ്പോള്‍ നിന്‍ നിഴലാകും ഞാന്‍ (സ്നേഹിതനേ )