രാധാമാധവ കഥയറിഞ്ഞു
രാസകേളി സുഖമറിഞ്ഞു
കാമിനി….കാമിനി നിന്നിലെ യൌവ്വനം
കാളിന്ദിയായ് ഒഴുകി പ്രേമ
കാളിന്ദിയായ് ഒഴുകി
വൃന്ദാവനലതാ പുഷ്പങ്ങളും
മന്ദാനിലമൃദു ചുംബനവും
പൊന്മാനിണയും മയിലിണയും കുയിലിണയും
മെയ്യിണയും മെയ്യും മനവും കവരും
നിന്റെ വികാരങ്ങളല്ലേ സഖി..2
എന്തേ നടന വിലാസിനി നിന്
പൊന്‍ പാദസരം മൂകമാക്കി
നിന് മേനിയിലെ സിരകളിലെ
കുളിരലകള്‍ ഇന്നും എന്നും പകരു
സപ്ത സാഗരം ഞാന്‍ പ്രിയേ സ്വപ്ന വാഹിനി നീ..2
Movie/Album name: Mattoru Mukham
Artists