Neraane Neraane Kadhayarinje
2025
നേരാണേ നേരാണേ കഥയറിഞ്ഞേ
നാടാകെ നാടാകെ മലരണിഞ്ഞേ
ഓരോരോ ചില്ലേലും കിളിയുണർന്നേ
പുഞ്ചേലും വരമ്പേലും നാമ്പാണിഞ്ഞേ
മനമറിയണ കരളലിയണ നാട്ടാരാണേ
നനവുറയണ മണ്ണറിയണ ദേശത്താണേ
ഒരുമയിലെല്ലാരും സ്നേഹം കാക്കുന്നോരാണേ
ചേലൊത്ത ഈ നാട് പൊന്നാണേ
പൂക്കൈത പൂത്തേ പൂമണവും തന്നേ
തളിരണിഞ്ഞു നിന്നേ ഗ്രാമം നീളെ
മാഗന്ധമറിഞ്ഞേ പൂങ്കുയിലും വന്നേ
കുരവയിട്ട് പാടീ പുളിനം നീളെ
അറിവുള്ളൊരാണേ കരയാകെ
നെറിവുള്ളൊരാണേ മനസ്സാലെ
അകലെയല്ലാതാരുമേ അരികിലെന്നും കാണുമേ
ഭൂമിയോളം താഴുമിവർ ഉള്ളിലുള്ളാലെ
മാനത്തെ മഴത്തെയ്യം ആടുന്നുണ്ടേ
താഴത്തെ വിഷുപ്പക്ഷി പാടുന്നുണ്ടേ
ആറെല്ലാം ആറാടി തിര തുള്ളുന്നേ
ആരെല്ലാം കൂടുന്നേ നാടും മേടുമൊരുങ്ങുന്നേ
മാറ്റാരുടെ മാറ്റിനൊത്ത സ്വർഗ്ഗമിതാണേ
നാട്ടാരുടെ കണ്ണിലെ കനവുമിതാണേ
പൂക്കൈത പൂത്തേ പൂമണവും തന്നേ
തളിരണിഞ്ഞു നിന്നേ ഗ്രാമം നീളെ
മാഗന്ധമറിഞ്ഞേ പൂങ്കുയിലും വന്നേ
കുരവയിട്ട് പാടീ പുളിനം നീളെ
നേരാണേ നേരാണേ കഥയറിഞ്ഞേ
നാടാകെ നാടാകെ മലരണിഞ്ഞേ
ഓരോരോ ചില്ലേലും കിളിയുണർന്നേ
പുഞ്ചേലും വരമ്പേലും നാമ്പാണിഞ്ഞേ
മനമറിയണ കരളലിയണ നാട്ടാരാണേ
നനവുറയണ മണ്ണറിയണ ദേശത്താണേ
ഒരുമയിലെല്ലാരും സ്നേഹം കാക്കുന്നോരാണേ
ചേലൊത്ത ഈ നാട് പൊന്നാണേ
Movie/Album name: L Jagadamma Ezhaam Class B
Artists