Mazhayo Mazha

2009
Lyrics
Language: English

Mazhayo mazha puthumazha poomazha
Manam kulirkkum kannimazha
Bhagavaanaam ayyan thiruvadi
Kaninju peyyum thulaa mazha
Erivenal poritheeyil chirakaalam venthoru manninu
Kulirolam kulireki pozhiyana thaliru mazha....
(mazhayo mazha...)

Thullikkoru kudamaanallo vellimuthu mazhayaanallo
Theyvamegha nirakal peyyum pavizha thenmazhayo..
Thullikkoru kudamaanallo vellimuthu mazhayaanallo
Sakala jeeva jaalangalumathil aaraadunnallo
Ini amman kudamonnabhishekathinu
Mungi maari muthu korumazhaku mazha...
(mazhayo mazha...)

Vayalukale kathiraniyikkum mazhayaani daiva mazha
Van marangal mel kazhukum thoraa mazha
Ayyappan peyyikkunnoru sharanam viliyaaya mazha
Ayyappanu vilakku veykkum paattin mazha
Ayyappaa sharanam sharanam..sharanam bhagavaane
Ee aakaasham bhoomikkum udayavanaayavane...
(mazhayo mazha...)
Language: Malayalam

മഴയോ മഴ പുതുമഴ പൂമഴ മനം കുളിര്‍ക്കും കന്നിമഴ
ഭഗവാനാം അയ്യന്‍ തിരുവടി കനിഞ്ഞു പെയ്യും തുലാമഴ
എരിവേനല്‍ പൊരിതീയില്‍ ചിരകാലം വെന്തൊരു മണ്ണിനു്
കുളിരോളം കുളിരേകി പൊഴിയണ തളിരു മഴ....
(മഴയോ മഴ...)

തുള്ളിക്കൊരു കുടമാണല്ലോ വെള്ളിമുത്തു മഴയാണല്ലോ
ദൈവമേഘ‌ നിരകള്‍ പെയ്യും പവിഴത്തേന്മഴയോ..
തുള്ളിക്കൊരു കുടമാണല്ലോ വെള്ളിമുത്തു മഴയാണല്ലോ
സകല ജീവജാലങ്ങളുമതില്‍ ആറാടുന്നല്ലോ...
ഇനി അമ്മന്‍ കുടമമൊന്നഭിഷേകത്തിനു്
മുങ്ങിമാരിമുത്തുകോരുമഴകുമഴ...
(മഴയോ മഴ...)

വയലുകളെ കതിരണിയിക്കും മഴയാണീ ദൈവമഴ
വന്‍മരങ്ങള്‍ മേല്‍കഴുകും തോരാ മഴ...
അയ്യപ്പന്‍ പെയ്യിക്കുന്നൊരു ശരണം വിളിയായ മഴ
അയ്യപ്പനു വിളക്കു വെയ്ക്കും പാട്ടിന്‍ മഴ
അയ്യപ്പാ ശരണം ശരണം..ശരണം ഭഗവാനേ
ഈ ആകാശം ഭൂമിക്കും ഉടയവനായവനേ...
(മഴയോ മഴ...)
Movie/Album name: Swami
Artists