Thinkal Noyambin

1992
Lyrics
Language: English

Thinkal noyampin thengilaneeril
Sankalpa sudinangal ullil kalyaana chamayangal
Mohamaam kalahamsame nee mamgalakurimaanam nalkoo
(thinkal noyampin..)

Samgamaraavukal thoo madhividhuvithu manjala njoriyunnu
Thammil nanthuni meettunnu
Chempavizham cheru paal chimizhazhakinu chaaruthayettunnu
Thaane veenakal paadunnu
Nirakathiroli naalam polum thiri mizhiyuzhiyumpol
Chiriyude cherukompil etho kiliyude chalanangal
Pallaviyithilayamenkilumen sullidum mozhiyil aaruyire
Niraye niraye sukrutha rasavanam vanalathike
Venmathikala than ponnuruki varoo
(thinkal noyampin..)

Chandanamaayakilaay maniyarayude gandhamarinjallo
Nammal bandhitharaayallo
Pooviriyum cheru nombara sukhamoru chandrikayaayallo
Ellaam nammilalinjallo
Nurayidum anuraagam engum laharikalude thaalam
Kulirinu kulirunnu mounam padasaramaniyunnu
Thennalum thazhuki ninnidumee
Ponnilanjiyude poovukalil
Madhura shalabha hrudaya parimalam pakaruka nee
Ee niranimisham en kanavukalil
(thinkal noyampin..)
Language: Malayalam

തിങ്കൾ നൊയമ്പിൻ തെങ്ങിളനീരിൽ
സങ്കല്പ സുദിനങ്ങൾ ഉള്ളിൽ കല്യാണച്ചമയങ്ങൾ
മോഹമാം കളഹംസമേ നീ മംഗല കുറിമാനം നൽകൂ
(തിങ്കൾ നൊയമ്പിൻ...)

സംഗമരാവുകൾ തൂമധുവിധുവിതു മഞ്ഞല ഞൊറിയുന്നു
തമ്മിൽ നന്തുണീ മീട്ടുന്നു
ചെമ്പവിഴം ചെറു പാൽചിമിഴഴകിനു ചാരുതയേറ്റുന്നു
താനേ വീണകൾ പാടുന്നു
നിറകതിരൊളി നാളം പോലും തിരി മിഴിയുഴിയുമ്പോൾ
ചിരിയുടേ ചെറുകൊമ്പിൽ ഏതോ കിളിയുടെ ചലനങ്ങൾ
പല്ലവിയിതിലയമെങ്കിലുമെൻ സുല്ലിടും മൊഴിയിൽ ആരുയിരേ
നിറയെ നിറയെ സുകൃത രസവനം വനലതികേ
വെണ്മതികല തൻ പൊന്നുരുകി വരൂ
(തിങ്കൾ നൊയമ്പിൻ...)

ചന്ദനമായകിലായ് മണിയറയുടെ ഗന്ധമറിഞ്ഞല്ലോ
നമ്മൾ ബന്ധിതരായല്ലോ
പൂവിരിയും ചെറു നൊമ്പരസുഖമൊരു ചന്ദ്രികയായല്ലോ
എല്ലാം നമ്മിലലിഞ്ഞല്ലോ
നുരയിടും അനുരാഗം എങ്ങും ലഹരികളുടെ താളം
കുളിരിനു കുളിരുന്നു മൗനം പദസരമണിയുന്നു
തെന്നലും തഴുകി നിന്നിടുമീ
പൊന്നിലഞ്ഞിയുടെ പൂവുകളിൽ
മധുര ശലഭ ഹൃദയ പരിമളം പകരുക നീ
ഈ നിറനിമിഷം എൻ കനവുകളിൽ
(തിങ്കൾ നൊയമ്പിൻ...)
Movie/Album name: Poochaykkaaru Manikettum
Artists