Vellikkinnam Thullum

1999
Lyrics
Language: Malayalam

വെള്ളിക്കിണ്ണം തുള്ളും വിണ്ണില്‍
രതിപദമെഴുതുമീ താരകം
വെണ്ണക്കല്ലും മിന്നും മണ്ണില്‍
മദനുര ചിതറുമീ സാഗരം
ഇലകളില്‍ ഹിമകണം
ഇഴുകി വീഴുമാരോമാലാളിന്നു-
രസലയ സുഖകര പരിണയം
(വെള്ളിക്കിണ്ണം.....)

ഇല്ലില്ലം കാറ്റില്‍ മുല്ലപ്പൂപ്പെണ്ണും
നാണത്തില്‍ മുങ്ങും നേരമായ്
ചങ്ങാതിക്കാറ്റിൽ ഈറന്‍ മറന്നീ
മാടപ്പിറാവും മൌനമായ്
മഴനിലാവില്‍ വീണലിയുന്നീ
മനസ്സിലെ കുങ്കുമം
ഇന്നോളമില്ലാത്തൊരനുഭവം
(വെള്ളിക്കിണ്ണം....)

വെള്ളിപ്പൂക്കാലം ഉള്ളിന്റെയുള്ളില്‍
തുള്ളിത്തിളങ്ങും രാവിതില്‍
കാണാത്ത ദൂരം പോയിടും മോഹം
കാണുന്നു സ്വര്‍ഗം ജീവനില്‍
ഒരു കിനാവിന്‍ പൂമണിമൊട്ടില്‍
പതിയുമീ ചുംബനം
കാമന്റെയമ്പേൽക്കുമീയധരം
(വെള്ളിക്കിണ്ണം.....)
Movie/Album name: Swastham Gruhabharanam
Artists