ആലോലം പാടി വരൂ - കുളുർ മലേയം ചാർത്തി വരൂ ചിറകുകളാൽ തിരിയുഴിയൂ സ്വരജതികൾ പാടി ഈ മണ്ണിൻ ലാവണ്യ സ്വപ്നം ചൂടി നീയാടൂ ജീവന്റെ ലീലാലാസ്യം പാടൂ പാടൂ (വാനമ്പാടീ)
തേന്മാവിൻ കിങ്ങിണികൾ - നറു തേനൂറും പൊൻകനികൾ നുകരുക നീ പകരമിനി സ്വരമധുരം നൽകൂ മോഹങ്ങൾ പൊന്മാനായ് ഓടും തീരം സ്നേഹത്തിൻ മൺവീണ പാടും തീരം കാണാം താഴെ (വാനമ്പാടീ)