Kurumozhi Koonthalil vidarumo

1980
Lyrics
Language: English

Added by devi pillai on september 17,2009

Kurumozhee koonthalil vidarumo koonthalil vidarumo
Naanam veena chodiyil pootha chiriyil padarumo
(naanam)
Kurumozhee meniyil viriyumo meniyil viriyumo
Neeyum ninte azhakum ente manassil choriyumo (neeyum)
Kurumozhee koonthalil vidarumo... meniyil viriyumo

Vaasantha mandaanilan veeshunna poovaadiyil
Neeyente chirakaala swapnangal pole viriyum velayil
Sringaara sayoojyamaay sangeetha romaanchamaay
Enthenthu mookaabhilaashangal ullil ozhuki saanthamaay
Kurumozhee meniyil viriyumo koonthalil vidarumo

Premaardra soundaryame praapanchikaanandame
Neeyente mounaanuraagolsavam pol unaroo jeevanil
Neehaara maalyangalo nin nithya romaanchamo
Innente aathmaavil olangal paakaan kadamaay nalkumo
(kurumozhee)
Language: Malayalam

Added by devi pillai on september 17,2009

കുറുമൊഴി കൂന്തലില്‍ വിടരുമോ കൂന്തലില്‍ വിടരുമോ
നാണം വീണ ചൊടിയില്‍ പൂത്ത ചിരിയില്‍ പടരുമോ (നാണം )
കുറുമൊഴി മേനിയില്‍ വിരിയുമോ മേനിയില്‍ വിരിയുമോ
നീയും നിന്റെ അഴകും എന്റെ മനസ്സില്‍ ചൊരിയുമോ (നീയും )
കുറുമൊഴി കൂന്തലില്‍ വിടരുമോ മേനിയില്‍ വിരിയുമോ

വാസന്ത മന്ദാനിലന്‍ വീശുന്ന പൂവാടിയില്‍
നീയെന്റെ ചിരകാല സ്വപ്‌നങ്ങള്‍ പോലെ വിരിയും വേളയില്‍
ശൃംഗാര സായൂജ്യമായ് സംഗീത രോമാഞ്ചമായ്
എന്തെന്തു മൂകാഭിലാഷങ്ങള്‍ ഉള്ളില്‍ ഒഴുകി ശാന്തമായ്‌
കുറുമൊഴി മേനിയില്‍ വിരിയുമോ കൂന്തലില്‍ വിടരുമോ

പ്രേമാര്‍ദ്ര സൌന്ദര്യമേ പ്രാപഞ്ചികാനന്ദമേ
നീയെന്റെ മൌനാനുരാഗോല്‍സവം പോല്‍ ഉണരൂ ജീവനില്‍
നീഹാര മാല്യങ്ങളോ നിന്‍ നിത്യ രോമാഞ്ചമോ
ഇന്നെന്റെ ആത്മാവില്‍ ഓളങ്ങള്‍ പാകാന്‍ കടമായ്‌ നല്‍കുമോ
(കുറുമൊഴി)
Movie/Album name: Pappu
Artists