Kannaaram Pothi Kalichidaam
2012
Kannaaram pothikkalichidaam
Kayyodeyennaal olichidaam
Kannaaram pothikkalichidaam
Manjaada chutti puthachidaam
Saayanthanam anayum neramennaalum
Sooryaankuram parayum.....
Ee raavin thaaram thookidum
Naru kinnaaram......
Nirangalaam tharangamaay
Varangalaay...nirvrithiyaay.........
(kannaaram pothi........)
Paarvanam mayyidum raavinte kankalil
Naamothu nokkumpol chelaarnna kaanthiyaay
Sneham aalunnu sukritham oorunnu
Ninavin kaavyam mooliyo oru kali vachanam
(kannaaram pothi......)
Nerthoraalinganam kaattinte kaikalaal
Chernnangirikkumpol choodaarnna laalanam
Veena meettunnu madhuramoottunnu
Thaarahaaram choodidaam varu kalamozhiye....
(kannaaram pothi......)
കണ്ണാരം പൊത്തിക്കളിച്ചിടാം
കയ്യോടെയെന്നാല്‍ ഒളിച്ചിടാം
കണ്ണാരം പൊത്തിക്കളിച്ചിടാം
മഞ്ഞാട ചുറ്റി പുതച്ചിടാം
സായന്തനം അണയും നേരമെന്നാളും
സൂര്യാങ്കുരം പറയും
ഈ രാവിന്‍ താരം തൂകിടും
നറു കിന്നാരം
നിറങ്ങളാം തരംഗമായ് വരങ്ങളായ്
നിര്‍വൃതിയായ്
(കണ്ണാരം പൊത്തിക്കളിച്ചിടാം)
പാര്‍വ്വണം മയ്യിടും രാവിന്റെ കണ്‍കളില്‍
നാമൊത്തു നോക്കുമ്പോള്‍ ചേലാര്‍ന്ന കാന്തിയായ്
സ്നേഹം ആളുന്നു സുകൃതം ഊറുന്നു
നിറവിന്‍ കാവ്യം മൂളിയോ ഒരു കളിവചനം
(കണ്ണാരം പൊത്തിക്കളിച്ചിടാം)
നേര്‍ത്തൊരാലിംഗനം കാറ്റിന്റെ കൈകളാല്‍
ചേര്‍ന്നങ്ങിരിക്കുമ്പോള്‍ ചൂടാര്‍ന്ന ലാളനം
വീണ മീട്ടുന്നു മധുരമൂട്ടുന്നു
താരഹാരം ചൂടിടാം വരൂ കളമൊഴിയേ
(കണ്ണാരം പൊത്തിക്കളിച്ചിടാം)
Movie/Album name: Mullassery Madhavan Kutty Nemom PO
Artists