തംബുരുവായെന്നും നിൻ മടിയിൽ വീഴും ഞാൻ നീ ശ്രുതി മീട്ടുമ്പോൾ നിൻ വിരലിലൊതുങ്ങും ഞാൻ എങ്ങുമീ വാടിയിൽ പൊൻപൂവുകൾ കൊഴിയുമ്പോൾ ചൂടുമെൻ മേനിയിൽ നിൻ നഖചന്ദ്രക്കലകൾ.. നീയെൻ നിറമാറിൽ പാകും പുളകങ്ങൾ നാണം വഴിമാറും വേളകൾ... (നവമിചന്ദ്രികയിൽ......)
നിന്നനുരാഗം ഞാൻ എൻ മോഹതരംഗം നീ എന്നഭിലാഷം നീ നിൻ ദാഹമരന്ദം ഞാൻ എന്നുമീ യൌവ്വനം ചെമ്മുന്തിരിനീരല്ലേ നമ്മളീ ഭൂമിയിൽ ആ രതിമന്മഥരല്ലേ... നീയെൻ നിറമാറിൽ പാകും പുളകങ്ങൾ നാണം വഴിമാറും വേളകൾ... (നവമിചന്ദ്രികയിൽ.....) ആഹാഹഹ...ലലല്ലലലലല്ല്ലല്ല..