Melle Melle[F]

1992
Lyrics
Language: Malayalam

മെല്ലെ മെല്ലെ വന്നു ചേര്‍ന്നു ഒരു പൂക്കാലം
തുള്ളും പൂവില്‍ തുമ്പി തുള്ളും ഒരു പൂക്കാലം
ചൊല്ലിത്തന്നു കാലം കഥകള്‍ അധരം
ചൂടിയെന്നും മധുചുംബനം
മുങ്ങിപ്പൊങ്ങി വന്നു തെന്നല്‍ കനിവിന്‍
മൗനമന്ത്രം മൂളും മാന്ത്രികന്‍
(മെല്ലെ മെല്ലെ...)

ഓണം പൊന്നോണമായ് ചിങ്ങവെയില്‍
പൊന്നാട നെയ്‌കയായ്
കാവില്‍ പനങ്കിളി പൂവിളി തന്‍
രാഗങ്ങള്‍ കോര്‍ക്കയായ്
എന്‍ നെഞ്ചും നിന്‍ നെഞ്ചും ചേര്‍ന്നൊരുക്കും പൂക്കളം
എന്നെന്നും വാടില്ലോമനേ
കണ്ണീരും പൂക്കളായ് മാറ്റിടുന്ന നമ്മളെ
കാലമിനി കൈവിടില്ലെന്നുമേ
എന്നില്‍ നീയും നിന്നില്‍ ഞാനും
ചേര്‍ന്നലിഞ്ഞതിന്‍ രഹസ്യം ഗാനമാകവേ
(മെല്ലെ മെല്ലെ...)

നീര്‍പൊങ്ങും വേണിയില്‍ ഇറക്കും നമ്മള്‍
ഈ മോഹനൗകകള്‍
തീ തിന്നും നേടിടും നിറങ്ങള്‍ പാടും
പൂങ്കാവനങ്ങള്‍ നാം
മുള്ളിലും പൂമണം തേടിടും മനസ്സുകള്‍
വന്നിടും നാളെതന്‍ വീഥിയില്‍
ദുഃഖവും കാവ്യമായ് മാറ്റിടുന്ന കണ്ണുകള്‍
കാണുന്നു മുന്നില്‍ അപാരത
ഒന്നുചേര്‍ന്നാല്‍ നമ്മള്‍ പുല്‍കും
വിണ്ണിലെ വെളിച്ചമെന്നും മണ്ണിലിങ്ങനെ
(മെല്ലെ മെല്ലെ...)
Movie/Album name: Apaaratha
Artists