Punnaaka kompathu thennal thangum thunchathu
Changaali praavinu koodu
Ponnonam vannappol mindi konchum chundathu
Punnellin paalkkathir chelu
Nenchil pidayunnuvo.. ullil kurukunnuvo
Chundil padarunnuvo kannil kiniyunnuvo
Ilaneeru polulla novu...
(punnaaka... )
Nellola thumpathu minnunna thullikku
Ponnaada chaarthiyathaaro..
Venmegha maalakal thennunna maanathu
Neenthaan vilikkunnathaaro..
Poyppoya naalere ereyaanormmakal
Poyppoya naalere ereyaanormmakal..
Vithachathum kothichathum vilanjuvallo...
(punnaaka... )
Manjettu nilkkaathe veyilettu vaadaathe
Vannaalumee kilikkoottil..
Minnaaminunginte pon naalamaayoru
Kunji chiraathundu koottil..
Enneykkumaay vaazhuvaan koodane nammal..
Midippukal parasparam medanjathalle...
(punnaaka... )
പുന്നാകക്കൊമ്പത്ത് തെന്നല്‍ തങ്ങും തുഞ്ചത്ത്
ചങ്ങാലിപ്രാവിന് കൂട്..
പൊന്നോണം വന്നപ്പോള്‍ മിണ്ടിക്കൊഞ്ചും ചുണ്ടത്ത്
പുന്നെല്ലിന്‍ പാല്‍ക്കതിര്‍ ചേല്..
നെഞ്ചില്‍ പിടയുന്നുവോ.. ഉള്ളില്‍ കുറുകുന്നുവോ..
ചുണ്ടില്‍ പടരുന്നുവോ.. കണ്ണില്‍ കിനിയുന്നുവോ..
ഇളനീര് പോലുള്ള നോവ്...
(പുന്നാക... )
നെല്ലോലത്തുമ്പത്ത് മിന്നുന്ന തുള്ളിക്ക്
പൊന്നാട ചാര്‍ത്തിയതാരോ..
വെണ്‍മേഘമാലകള്‍ തെന്നുന്ന മാനത്ത്
നീന്താന്‍ വിളിക്കുന്നതാരോ..
പൊയ്പ്പോയ നാളേറെ ഏറെയാണോര്‍മ്മകള്‍..
വിതച്ചതും കൊതിച്ചതും വിളഞ്ഞുവല്ലോ...
(പുന്നാക... )
മഞ്ഞേറ്റു നില്‍ക്കാതെ വെയിലേറ്റു വാടാതെ
വന്നാലുമീ കിളിക്കൂട്ടില്‍..
മിന്നാമിനുങ്ങിന്റെ പൊന്‍നാളമായൊരു
കുഞ്ഞിച്ചിരാതുണ്ട് കൂട്ടില്‍..
എന്നേയ്ക്കുമായ് വാഴുവാന്‍ കൂടണേ നമ്മള്‍..
മിടിപ്പുകള്‍ പരസ്പരം മെടഞ്ഞതല്ലേ...
(പുന്നാക... )
Movie/Album name: Bhakthajanangalude Sradhaykku
Artists