താരാട്ടാനെന്തേ വന്നില്ലാ... പാലൂട്ടാനെന്തേ തോന്നീലാ... ഒരു കനവായ് വന്നണയുന്നൊരതിശയമായി ഞാൻ ചിറകില്ലാതെ പറന്നുയരുന്നൊരതിശയരാഗമായ്... മൂളുന്നൂ മൗനവും...വിങ്ങുന്നൂ മാനസം എല്ലാമെൻ തോന്നലോ.... ഈ ജന്മം...വെറുതെയോ....
പൊൻവെയിൽ കൊള്ളും മേനിയിൽ ഒരു തണലാവുമോ അമ്മയായ്... കണ്ണിലെ കാണാക്കാഴ്ചയിൽ.. കരുതിയതാരെ ഞാൻ അമ്മയായ്... നിറമിഴികൾ വിരലാൽ തഴുകി പുതു കനവിൻ തേരിലേറി ചിരി തൂകും തേൻ നിലാവായ് നീ വരുമോ... മഴ മൂടിയ ശലഭം പോലെ... ചെറുനോവുകളായെൻ മുന്നിൽ... നനവേറും വിങ്ങലുകൾ വിടതരുമോ....
ഓരിളം കുഞ്ഞിക്കൈകളാൽ ഒരു തിരി നീട്ടിടാം...കനവുകളും... എന്നുമെൻ സ്നേഹദീപമായ്.... കാക്കാം നെഞ്ചിലായ് അണയാതേ... ഗുരു സാഗരമായെന്നുള്ളിൽ നിറയും നിധിയായെന്നെന്നും മധുമലരായ് വാനിൽ വിതറും മുകിലുകളായ് നിൻ നുരകൾ മിന്നും മടിയിൽ പൊൻ കിരണം ചാർത്തും പോലെ ഉയിരായെന്നിൽ കലരാൻ നീ വരുമോ....
താരീരോ താരീരാരിരോ താരീരോ താരീരാരിരോ.... താരാട്ടാനെന്തേ വന്നില്ലാ... പാലൂട്ടാനെന്തേ തോന്നീലാ... ഒരു കനവായ് വന്നണയുന്നൊരതിശയമായി ഞാൻ ചിറകില്ലാതെ പറന്നുയരുന്നൊരതിശയരാഗമായ്... മൂളുന്നൂ മൗനവും...വിങ്ങുന്നൂ മാനസം എല്ലാമെൻ തോന്നലോ.... ഈ ജന്മം...വെറുതെയോ.... ആ....ആ....ആ....ആ....
Movie/Album name: Gemini
Movie Summary: Gemini (2017) is a Malayalam campus drama about a rebellious student whose life spirals after a ragging-related tragedy, centering on friendship, loss, and redemption.
Song Credits: Lyrics by — (traditional lullaby adaptation); Music by — Vishnu Vijay; Sung by — (female voice, lullaby rendition).
Musical Style: A soft, soothing lullaby (thaaraattu) with gentle, melodic phrasing in a semi-classical film style.
Raga Details: Set in a serene, lullaby-like melodic framework (information on the specific raga is not documented).
Key Artists Involved: Music director Vishnu Vijay; associated with the Gemini (2017) soundtrack.
Scene Context: Used as a tender lullaby/emotional cue, accompanying a gentle, reflective moment in the film.