Subhage..subhage..naam iruvarum ee Surabhee sarassil virinju.... Ushasso neeyo udayendu lekhayo Oru chumbanathil pothinju annenne Oru chumbanathil pothinju.....
Aa nimisham muthal ente vikaarangal.. Ente vikaarangal... Aapaathamadhurangalaayi..... Avayude pulakolgamangalilaayiram Aravinda mukulangal vithirnnu....
(subhage)
Aa muhoortham muthal ennile maunangal.. Ennile maunangal... Aalapaneeyangalaayi.... Avayude swara samgamangalilaayiram Aananda bhairavikal niranju.....
(subhage)
�
Language: Malayalam
�
സുഭഗേ സുഭഗേ നാമിരുവരും ഈ സുരഭീസരസ്സിൽ വിരിഞ്ഞൂ.. ഉഷസ്സോ നീയോ ഉദയേന്ദുലേഖയോ ഒരു ചുംബനത്തിൽ പൊതിഞ്ഞു.. അന്നെന്നെ ഒരു ചുംബനത്തിൽ പൊതിഞ്ഞു...
ആ നിമിഷം മുതൽ എന്റെ വികാരങ്ങൾ എന്റെ വികാരങ്ങൾ... ആപാതമധുരങ്ങളായി.. അവയുടെ പുളകോൽഗമങ്ങളിലായിരം അരവിന്ദമുകുളങ്ങൾ വിതിർന്നു അരവിന്ദമുകുളങ്ങൾ വിതിർന്നു..
ആ മുഹൂർത്തം മുതൽ എന്നിലെ മൌനങ്ങൾ എന്നിലെ മൌനങ്ങൾ... ആലാപനീയങ്ങളായി.. അവയുടെ സ്വരസംഗമങ്ങളിലായിരം ആനന്ദഭൈരവികൾ നിറഞ്ഞു.. ആനന്ദഭൈരവികൾ നിറഞ്ഞു...