മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ പാടാപ്പാട്ടുകൾ പാഴ് മുളം തണ്ടിൽ പയർമണി ചുണ്ടാൽ മൂളട്ടെ (മാമരങ്ങളേ..)
മഞ്ഞലിഞ്ഞ പകലാവാം ഞാൻ നെഞ്ഞുരുമ്മുമൊരു പൂവാകാം കൂടെ നിന്നു നിഴലാവാം ഞാൻ നീലവാനിലിനി മുകിലാവാം പൂവണിഞ്ഞ പുഴയാകാം ഞാൻ കണ്ണേ തങ്കത്തൂവലിനാൽ തഴുകും അമ്മയാവാം താമര തേൻ നുകരാം വസന്തം വരവായ് (മാമരങ്ങളേ....)
ഉമ്മ നൽകുമുയിരാവാം ഞാൻ മിന്നി നിന്ന മെഴുതിരിയാവാം മാരി പെയ്ത കുളിരാവാം ഞാൻ പൊന്നേ വേനലിനു കുടയാവാം ഞാൻ തീരമാർന്ന തിര നുരയാം തെന്നലിന്റെ വിരലാവാം ഞാൻ കണ്ണേ കൊഞ്ചി ചാടിയും പാടിയും നാമൊന്നായ് ചേരും കാവളം പൈങ്കീളിയായ് വസന്തം വരവായ് പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ പാടാപാട്ടുകൾ പാഴ് മുളം തണ്ടിൽ പയർമണി ചുണ്ടാൽ മൂളട്ടെ (മാമരങ്ങളേ...)